ഷൈബിൻ​ വേറെയും കുറ്റകൃത്യങ്ങളിലുൾപ്പെട്ടതായി വിവരം

മലപ്പുറം: കേസിൽ അറസ്റ്റിലായവർക്ക്​ പുറമെ കൂടുതൽ പ്രതികളുണ്ടെന്ന്​ മലപ്പുറം എസ്​.പി എസ്​. സുജിത്​ദാസ്​. ​മർദിച്ച്​ ​​കൊലപ്പെടുത്തിയവരും മൃതദേഹം കഷ്​ണങ്ങളാക്കി പുഴയിലെറിയാനുൾപ്പെടെ സഹായിച്ചവരുമാണ്​ അറസ്റ്റിലായത്​. മൈസൂരുവിൽ നിന്ന്​ വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലടക്കം വേറെ ആളുകളുണ്ടെന്നാണ്​ അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ​കേസിലെ ഒന്നാംപ്രതിയും ​​കൊലപാതകം നടന്ന വീടി​ന്‍റെ ഉടമയുമായ ഷൈബിൻ അഷ്​റഫിന്‍റെ ബന്ധുക്കളെയടക്കം ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്​ അന്വേഷണ സംഘം. അജ്ഞാതനായ ഒരാളെ ഒരു വർഷത്തിലേറെക്കാലം വീട്ടിൽ തടങ്കലിലാക്കിയത്​ അടുത്ത ബന്ധുക്കളറിയാതിരിക്കില്ല എന്നതിനാലാണിത്​​. കുറ്റകൃത്യത്തിന്​ കുടുംബത്തിന്‍റെയടക്കം ഒത്താശ ലഭി​ച്ചോ എന്നാണ്​ പൊലീസ്​ പരിശോധിക്കുന്നത്​. പ്രതികളുപയോഗിച്ച മൊബൈൽ ഫോണുകളുടെ കാൾ വിവരങ്ങളും പൊലീസ്​ ശേഖരിക്കുന്നുണ്ട്​. ഷൈബിൻ​ വേറെയും സമാന ക്രൂര കുറ്റകൃത്യങ്ങളിലുൾപ്പെട്ടതായും വിവരം കിട്ടിയിട്ടുണ്ട്​. ഇക്കാര്യത്തിൽ വിശദാന്വേഷണം നടക്കുകയാണ്​. കൂട്ടു ബിസിനസിൽ പണം നഷ്ടപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകാനടക്കം ഷൈബിൻ ചിലർക്ക്​ ക്വട്ടേഷൻ നൽകിയെന്നും പിന്നീട്​ ഇവരെ കവർച്ചക്കാരാക്കി പരാതി നൽകിയെന്നുമാണ്​ വിവരം​. തെളിവുകളില്ലാത്ത രീതിയിൽ മൃതദേഹം ഒഴിവാക്കുന്നത്​ മനസ്സിലാക്കാൻ പ്രതി ഇന്‍റർനെറ്റിൽ തിരഞ്ഞതിന്‍റെയടക്കം വിവരങ്ങൾ പൊലീസിന്​ ലഭിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.