മണ്ണാർക്കാട്: മത-രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവും ഒരുപോലെ കാരണമായ ദാരുണ സംഭവമായിരുന്നു കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലാങ്കുഴിയിൽ എട്ടു വർഷം മുമ്പ് നടന്ന നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. കല്ലാങ്കുഴിയിലെ പള്ളത്ത് വീട്ടിൽ കുഞ്ഞി ഹംസയും സഹോദരൻ നൂറുദ്ദീനുമാണ് 2020 നവംബർ 20ന് രാത്രി ഒമ്പതോടെ കൊല്ലപ്പെട്ടത്. പ്രതിസ്ഥാനത്തുണ്ടായിരുന്നത് അന്നത്തെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിദ്ദീഖ് ഉൾപ്പെടെ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരുമായിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന സുന്നി എ.പി -ഇ.കെ വിഭാഗം ഭിന്നതയും ഇതിനൊപ്പം രൂപംകൊണ്ട മുസ്ലിം ലീഗ് -സി.പി.എം തർക്കങ്ങളുമാണ് സംഭവത്തിന്‍റെ പ്രധാന കാരണമായി മാറിയത്. കൂടാതെ 1998ൽ നടന്ന ബോംബ് സ്ഫോടനവും ഇതിനെ തുടർന്നുണ്ടായ ഒരു മരണവുമായി ബന്ധപ്പെട്ട ചില അസ്വാരസ്യങ്ങളും സഹോദരങ്ങളുടെ കൊലപാതകത്തിന്‍റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മരിച്ച രണ്ടുപേരും പ്രദേശത്തെ പൊതുരംഗങ്ങളിൽ സജീവമായിരുന്നു. എ.പി വിഭാഗത്തിന്‍റെ സജീവ പ്രവർത്തകരായിരുന്നു ഇരുവരും. കല്ലാങ്കുഴി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട് നേരത്തേ തർക്കം നിലനിന്നിരുന്നു. മസ്ജിദിൽ ഇ.കെ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തണൽ സംഘടനയുടെ പിരിവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് പെട്ടെന്നുള്ള പ്രകോപനത്തിനും സംഘർഷത്തിനും തുടർന്നുണ്ടായ കൊലപാതകത്തിനും കാരണമായതെന്നും പറയുന്നു. കൊല്ലപ്പെട്ടവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇടതു യുവജന സംഘടനയുടെ പ്രവർത്തനം സജീവമാക്കാൻ ശ്രമമുണ്ടായതും പ്രദേശത്ത് യുവജന സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചതും സംഘർഷത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. തർക്കങ്ങൾ രമ്യതയിലെത്തിക്കാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സഹോദരങ്ങൾ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.