കൊടുവായൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിറ്റൂർ ഏരിയ കമ്മിറ്റി കൊടുവായൂരിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി മുൻ സംസ്ഥാന സമിതിയംഗവും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ എ.ടി. ശറഫുദ്ദീൻ ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ടി.പി. സാലിഹ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. എ.എഫ് മുഹമ്മദ് ബാഖവി, മുഹമ്മദ് ആഷിക്കലി എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് സനോജ് കൊടുവായൂർ സ്വാഗതവും റിയാസുദ്ദീൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് അബ്ദുറസാഖ്, സൽമാനുൽ ഫാരിസ്, സഹീർ, അബൂതാഹിർ, എ.എം. ഷാഹിദ് എന്നിവർ നേതൃത്വം നൽകി. Pew - klgd സോളിഡാരിറ്റി കൊടുവായൂർ ഏരിയ സമ്മേളനത്തിൽ എ.ടി. ശറഫുദ്ദീൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.