എസ്​.പി സോജനെ സസ്​പെൻഡ് ചെയ്യണം -വാളയാർ നീതി സമരസമിതി

പാലക്കാട്​: വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളെ അപമാനിച്ച്​ സ്വകാര്യ വാർത്തചാനലിൽ സംസാരി​ച്ചതായ പരാതിയിൽ എസ്.പി സോജനെതിരെ പാലക്കാട് പോക്​സോ കോടതി വിചാരണക്ക് ഉത്തരവിട്ട സാഹചര്യത്തിൽ സോജനെ സസ്​പെൻഡ് ചെയ്യണമെന്ന്​ വാളയാർ നീതി സമരസമിതി ആവശ്യപ്പെട്ടു. വാളയാർ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന സോജനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ദീർഘകാലമായി അമ്മയും നീതി സമരസമിതിയും നടത്തുന്ന പോരാട്ടങ്ങളുടെ വിജയമാണിതെന്നും ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.