പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ 

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.പോക്സോ  പ്രകാരമാണ്  യുവാവിനെ അറസ്റ്റ് ചെയ്തത്.

ചാവക്കാട് എടക്കഴിയൂര്‍  സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് അറസ്റ്റ് ചെയ്തത്. 15 വയസുകാരിയോട്​  ഫോണിലൂടെ നഗ്ന ഫോട്ടോകള്‍ അയക്കാൻ നിർബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയും ലൈംഗിക ബന്ധത്തിന് ഇരയാക്കുകയും ചെയ്ത  സംഭവത്തിലാണ് ഇരുപത്തിരണ്ടുകാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.  

പ്രതിയെ  എടക്കഴിയൂർ നിന്നു അറസ്റ്റ് ചെയ്തു പൊന്നാനി കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സബ്ജയിലില്‍ റിമാൻറ്​ ചെയ്തു.പെരുമ്പടപ്പ്  എസ്.ഐ സുരേഷ്, സി.പി.ഒമാരായ രഞ്ജിത്ത്,സൗമ്യ എന്നിവരുടെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - Young man arrested for raping minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.