വളാഞ്ചേരി: മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ആതവനാട് കാവുങ്ങൽ നൂറാംപറമ്പിൽ വേലായുധനാണ് (60) ഞായറാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടത്തിൽ മരിച്ചത്. മരത്തിൽനിന്ന് വീണ ഇദ്ദേഹം അരയിൽ കെട്ടിയ കയറിൽ തൂങ്ങി നിൽക്കുകയായിരുന്നു. തിരൂരിൽനിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. ഉടൻതന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: കാർത്യായനി. മക്കളില്ല. pirayiri ambika 68 അംബിക പിരായിരി: കൃഷ്ണറോഡ് വറ വറ വീട്ടിൽ കൃഷ്ണൻനായരുടെ ഭാര്യ എം. അംബിക (68) നിര്യാതനായി. മക്കൾ: ശോഭ, ബാബു. മരുമക്കൾ: ടി. രാധാകൃഷ്ണൻ, രേഖ. manchery pathumma 74 പാത്തുമ്മ മഞ്ചേരി: മുട്ടിപ്പാലം പന്നിക്കുഴിയിൽ പരേതനായ കക്കോട്ടിൽ മുഹമ്മദിൻെറ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മകൾ: പരേതയായ സഫിയ. മരുമകൻ: പരേതനായ അഹമ്മദ് കുട്ടി. kuttippuram basheer 47 ബഷീർ കുറ്റിപ്പുറം: പാഴൂർ പരേതനായ ചങ്ങരത്ത് പീടിയേക്കൽ മുഹമ്മദിൻെറ മകൻ സി.പി. ബഷീർ (47) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: പരേതയായ സൈഫുന്നിസ. മക്കൾ: ആഷിക്, ഷബീർ, ഫാസിന, മുഹമ്മദ് യാസിം. ptb Prabhakaran menon 83 പ്രഭാകര മേനോൻ പട്ടാമ്പി: ആമയൂർ പരേതനായ മേലെപ്പുറത്ത് ഗോവിന്ദ മേനോൻെറ മകൻ നെടുമ്പ്രക്കാട്ട് കുന്നത്ത് പ്രഭാകര മേനോൻ (83) നിര്യാതനായി. മാതാവ്: നെടുമ്പ്രക്കാട്ട് കുന്നത്ത് പാറുഅമ്മ. അവിവാഹിതനാണ്. mankada usman 50 ഉസ്മാൻ മങ്കട: മേലെ അരിപ്ര മേൽമുറി എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ മാമ്പ്ര ഉസ്മാൻ (50) നിര്യാതനായി. പിതാവ്: മുഹമ്മദ്. ഭാര്യ: റഷീദ (വെള്ളില). മക്കൾ: റിഫ, റാഫി. സഹോദരങ്ങൾ: അബ്ദുല്ല ഫാറൂഖി (തരകൻ സ്കൂൾ), ആലി, അബൂബക്കർ, അസൈനാർ (മൗലാന ആശുപത്രി), ഉസൈനാർ (ഖത്തർ), ആയിഷ, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.