കോഡൂര്‍: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ചൊളൂര്‍ കൂറ്റാമ്മല്‍ പ്രദേശത്തേക്ക് കുടിവെള്ളമെത്തിച്ചു. നിര്‍ധനരായ ആശ്രയ പദ്ധതി ഗുണഭോക്താക്കളുള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കും നിര്‍മാണം നടന്നുകൊണ്ടിരുക്കുന്ന ബഡ്‌സ് സ്‌കൂളിലേക്കും ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്തിൻെറ വാര്‍ഷികപദ്ധതിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ചൊളൂര്‍ കൂറ്റാമ്മല്‍ ബഡ്‌സ് സ്‌കൂള്‍ കുടിവെള്ള പദ്ധതിയില്‍നിന്നുള്ള ശുദ്ധജലവിതരണത്തിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ. ഹാരിഫ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഓണം സർഗോത്സവം മലപ്പുറം: പുരോഗമന കലാസാഹിത്യസംഘം മലപ്പുറം മേഖലയുടെ ഓണം സർഗോത്സവവും ശ്രീനാരായണഗുരു സ്മൃതിയും സമാപിച്ചു. ഓണോത്സവം കവിയിത്രി സാവിത്രി രാജീവൻ ഉദ്ഘാടനം ചെയ്തു. നിരൂപക വി.എസ്. ബിന്ദു ശ്രീനാരായണഗുരു സ്മരണ അവതരിപ്പിച്ചു. മണമ്പൂർ രാജൻബാബു, ജി.കെ. രാംമോഹൻ, രാധാകൃഷ്ണൻ പർണശാല, ശങ്കരനാരായണൻ മലപ്പുറം, കെ. ശശികുമാർ, ഹനീഫ് രാജാജി എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. മജീഷ്യൻ ഹംസ മലയിൽ മാജിക് അവതരിപ്പിച്ചു. പാർവതിക്കുട്ടി ടീച്ചർ, കെ. ജയകുമാർ, ടി.കെ. വിമല എന്നിവർ ഓണാനുഭവങ്ങൾ പങ്കുവെച്ചു. പ്രസിഡൻറ് എ. ബാബു അധ്യക്ഷനായി. സെക്രട്ടറി ഹനീഫ് രാജാജി, ആശാ കല്ലുവവളപ്പിൽ, എ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.