തുവ്വൂർ: ഉദ്യോഗാർഥികൾക്ക് ഗ്രാമപഞ്ചായത്ത് തൊഴിൽ മാർഗദർശക നടത്തി. ജില്ല പഞ്ചായത്തും അസാപ് കേരളയും ചേർന്ന് നടത്തുന്ന കോഴ്സുകൾ പരിചയപ്പെടുത്താനുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ലത്തീഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. ജലീൽ, എൻ.പി. നിർമല, അംഗങ്ങളായ എം. കുഞ്ഞാപ്പു, കെ. സുജാത, മുനീറ, വി.പി. മിനി, എ.പി. ഷാഫി എന്നിവർ സംസാരിച്ചു. മാർക്കോസ് സെമിനാറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.