മധുസ്മൃതി

ഗുരുവായൂർ: അന്തരിച്ച ചിത്രകാരനും ശിൽപിയുമായ മധു കോട്ടപ്പടിയുടെ സ്മരണാർഥം ഓർമക്കൂട്ട്, തൃശൂർ മെമ്മറി ലൈൻ, ചിത്രക്കൂട്ട് ഗുരുവായൂർ എന്നിവ സംഘടിപ്പിച്ച '' ചിത്രകലാക്യാമ്പും സൗഹൃദ സംഗമവും ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനംചെയ്തു. ശിവജി ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ജീഷ്മ സുജിത്ത്, പോളി കൊരട്ടി, ഹുസൈൻ ഗുരുവായൂർ, ജയ്സൺ ഗുരുവായൂർ, സി.കെ. ജോൺ എന്നിവർ സംസാരിച്ചു. കലാസംവാദത്തിൽ 'ആധുനിക ഇന്ത്യൻ കലയുടെ നാൾവഴികൾ' വിഷയത്തിൽ റജിൻസ് ഗുരുവായൂർ പ്രഭാഷണം നടത്തി. സുബൈർ നമ്പഴിക്കാട്, പ്രിൻസ് കൊങ്ങണൂർ, ലത ഗുരുവായൂർ, വരുണ തുമ്പൂർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ വരച്ച ചിത്രങ്ങൾ ലളിതകല അക്കാദമിയിൽ പ്രദർശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.