മലപ്പുറം നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്ന മെഡിക്കൽ കിറ്റ് വിതരണോദ്ഘാടനം ചെയർമാൻ മുജീബ് കാടേരി നിർവഹിക്കുന്നു
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മാതൃക തീര്‍ത്ത് വീണ്ടും മലപ്പുറം നഗരസഭ. പ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങൾക്കും നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ റിലീഫ് കിറ്റ് നല്കി. സ്കൂളുകള്‍ തുറക്കുന്ന സമയത്ത് വിദ്യാർഥികള്‍ക്ക് പെട്ടെന്ന് വന്നേക്കാവുന്ന രോഗങ്ങൾ കണ്ടെത്തുന്നതിെൻറയും തടയുന്നതിെൻറയും ഭാഗമായാണ് തെര്‍മ്മല്‍ സ്കാനര്‍, സാനിറ്റൈസര്‍, മാസ്കുകള്‍, ഗ്ലൗസുകള്‍ എന്നിവ അടങ്ങിയ കിറ്റ് നൽകിയത്.
കഴിഞ്ഞദിവസം ചേർന്ന സ്കൂള്‍ അധികാരികളുടെ യോഗത്തിൽ ഉയർന്ന നിർദേശം നഗരസഭ നടപ്പാക്കുകയായിരുന്നു. മുഴുവന്‍ സ്കൂളുകളിലെയും ശുചീകരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയാക്കി. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാല്‍ കാടുമൂടിയിരുന്ന മുഴുവന്‍ സ്കൂൾ വളപ്പുകളും ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തില്‍ വൃത്തിയാക്കി. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന യോഗവും മെഡിക്കല്‍ റിലീഫ് കിറ്റ് വിതരണ ചടങ്ങും ചെയര്മാന് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.കെ. അബ്ദുല്‍ ഹക്കീമിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. സക്കീര്‍ ഹുസൈന്, സിദ്ദീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ് കോണോതൊടി, കൗണ്‍സിലര്‍മാരായ സി. സുരേഷ് മാസ്റ്റര്‍, ശിഹാബ് മൊടയങ്ങാടന്‍, എ.ഇ.ഒമാരായ പി.കെ. മുഹമ്മദ് കുട്ടി, കെ.ടി. മുരളീധരന്, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. റംലത്ത്, ഡോ. റോജാ നഷത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. സുരേഷ് ബാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ സി.എ. ശംസുദ്ദീന്‍, കെ. അബ്ദുല്‍ ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.