കോവിഡ് വാക്സിൻ: ഇന്ന് െഡ്രെ റൺ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തത് 24,238 പേർ ജില്ലയിൽ ഒരുക്കം പൂർണം -ഡി.എം.ഒ മലപ്പുറം: ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു. കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇതിനായുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും ബ്ലോക്കുകളിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനായി 24,238 പേരാണ് രജിസ്റ്റർ ചെയ്തത്. വാക്സിൻ നൽകാൻ സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ കോവിൻ എന്ന സോഫ്റ്റ്വെയർ മുഖേന അപ്ലോഡ് ചെയ്തിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കായിരിക്കും ഒന്നാംഘട്ടത്തിൽ വാക്സിൻ നൽകുക. അതിനു ശേഷം മുൻനിര പ്രവർത്തകർക്കും 50 വയസ്സിന് മുകളിലുള്ളവർക്കും മറ്റിതര രോഗങ്ങൾ ഉള്ളവർക്കും വാക്സിൻ നൽകും. യഥാർഥത്തിലുള്ള വാക്സിൻ നൽകുന്നതിന് മുന്നോടിയായുള്ള ൈഡ്ര റൺ വെള്ളിയാഴ്ച നിലമ്പൂർ ജില്ല ആശുപത്രി, കോൾഡ് ചെയിൻ പോയൻറായ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി എന്നിവിടങ്ങളിൽ നടത്തും. ഓരോ സ്ഥലത്തും രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകരിൽ നിന്നും വാക്സിൻ നൽകാനുള്ള നടപടികൾ എത്രമാത്രം പൂർത്തീകരിച്ചു എന്നറിയുന്നതിനുള്ള ട്രയലാണ് നടത്തുന്നത്. വാക്സിനേഷൻ ടീമിൽ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷൻ ഓഫിസർമാരും ഉൾപ്പെടെ അഞ്ച് പേരാണുള്ളത്. വാക്സിൻ നൽകുന്ന ഓരോ സൻെററിലും ഒരു കാത്തിരിപ്പു മുറി, ഒരു കുത്തിവെപ്പ് മുറി, ഒരു നിരീക്ഷണ മുറി എന്നിവ ഉണ്ടായിരിക്കും. ഓരോ സൻെററിലും ഇന്ന് 25 പേർക്ക് വീതം വാക്സിൻ നൽകാനുള്ള സൗകര്യമുണ്ടാകും. എല്ലാ കേന്ദ്രങ്ങളും കുറ്റമറ്റ രീതിയിൽ ൈഡ്ര റൺ നടത്താനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ടീം നേരിൽ ചെന്ന് പരിശോധന നടത്തിയിട്ടുണ്ട്. inner box കോവിഡ്: 545 നെഗറ്റിവ്, 435 പോസിറ്റിവ് മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 545 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. പുതുതായി 435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 417 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗം ബാധിച്ചതിൻെറ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 21,337 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍ 496 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.