കെ.എസ്.ആർ.ടി.സി: ജലീൽ പ്രസ്താവന പിൻവലിക്കണം -കെ.എസ്.ആര്‍.ടി.ഇ.എ

മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം തങ്ങളല്ലെന്നും നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ ഡോ. കെ.ടി. ജലീല്‍ എം.എൽ.എ അത് പിന്‍വലിക്കണമെന്നും കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാറും മാനേജ്‌മെന്‍റും നിഷ്‌കര്‍ഷിക്കുന്ന റൂട്ടില്‍ സര്‍വിസ് നടത്തുക മാത്രമാണ് ജീവനക്കാര്‍ ചെയ്യുന്നത്.

എം.എല്‍.എമാരും മന്ത്രിമാരും നിർദേശിക്കുന്ന റൂട്ടുകളില്‍ വന്‍ നഷ്ടത്തില്‍ സര്‍വിസ് നടത്തുന്ന നിരവധി ഷെഡ്യൂളുകളുണ്ട്. കഴിഞ്ഞ മാസം സ്വകാര്യബസ് പണിമുടക്കിനെ തുടർന്ന് അധിക സര്‍വിസ് നടത്തി റെക്കോഡ് കലക്ഷന്‍ ലഭിച്ചിട്ടും വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പോലും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം കൊടുത്തിട്ടില്ല. വസ്തുത ഇതായിരിക്കെ നിരുത്തരവാദപരമായി തന്‍റെ മണ്ഡലത്തില്‍ നടത്തിയ പ്രസ്താവന ജീവനക്കാരെ മോശമായി ചിത്രീകരിക്കാനും അവരുടെ ആത്മവീര്യം തകര്‍ക്കാനും മാത്രമേ ഉപകരിക്കൂവെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ് വി.കെ. സജില്‍ ബാബു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. കൈരളി ദാസ്, സംസ്ഥാന സെക്രട്ടറി കെ. സന്തോഷ്, എന്‍.സി. സതീഷ് കുമാര്‍, ടി. ദേവിക എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - KSRTC: kt jaleels statement should be withdrawn KSRTEA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.