മലപ്പുറം: കൊണ്ടോട്ടിയിലെ പ്രിന്റിങ് പ്രസ്സിന്റെ ദൈനംദിന വരുമാനം ജില്ല പഞ്ചായത്തിന് ലഭിക്കുംവിധം പ്രവർത്തനം ക്രമീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശം. 1998ൽ രജിസ്റ്റർ ചെയ്ത പ്രസിന്റെ ബൈലോയ്ക്ക് ഇതുവരെയും സർക്കാർ അംഗീകാരം വാങ്ങിയിട്ടില്ലെന്ന് 2024-‘25 വാർഷിക പദ്ധതികളുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വാർഷിക കണക്കുകൾ ഭരണസമിതി മുമ്പാകെ സമർപ്പിക്കുന്നില്ല. മെഷിനറി സ്ഥാപിക്കലിനും മറ്റുമായി ജില്ല പഞ്ചായത്ത് 40.07 ലക്ഷം രൂപ പ്രസിനായി ചെലവഴിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഘടക സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും ജോലികൾ ഈ പ്രസ് ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ ഉൾപ്പെട്ട ഗവേണിങ് ബോഡിയാണ് പ്രസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. എന്നിട്ടും കഴിഞ്ഞ 25 വർഷമായി പ്രസിൽനിന്നും ലഭിക്കുന്ന വരുമാനം ജില്ല പഞ്ചായത്തിലേക്ക് അടക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ഒരുമാസത്തിനകം സെക്രട്ടറി മറുപടി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.