സ്കൂ​ൾ ബ​സ് ത​ട്ടി മ​രി​ച്ച റി​സ്‌​വാ​ന് അ​ധ്യാ​പി​ക​മാ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്നു

പ​രീ​ക്ഷ ഫ​ലം അ​റി​യും മു​മ്പേ യാത്രയായി റി​സ്‌​വാ​ൻ...

വേ​ങ്ങ​ര: മ​ദ്റ​സ​യി​ലെ പ​രീ​ക്ഷ ഫ​ലം അ​റി​യാ​ൻ മു​ൻ പി​ൻ നോ​ക്കാ​തെ ഓ​ടി​യ റി​സ്‌​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന​ത് മ​ര​ണ​ത്തി​ന്റെ ത​ണു​പ്പി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ ബ​സ് ഇ​ടി​ച്ച് മ​രി​ച്ച റി​സ്‌​വാ​ൻ പ​ഠി​ച്ചും ക​ളി​ച്ചും വ​ള​ർ​ന്ന ക​ലാ​ല​യ മു​റ്റ​ത്ത് നി​ന്ന് ഇ​ന്ന​ലെ അ​ന്ത്യ യാ​ത്ര​യാ​യി. പ്ര​സ​വ ശു​ശ്രൂ​ഷ​യി​ൽ ക​ഴി​യു​ന്ന ഉ​മ്മ​യു​ടെ അ​ടു​ത്തേ​ക്കാ​ണ് വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ട്ടി പു​റ​പ്പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ദ്റ​സ​യി​ൽ പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​ഞ്ഞ റി​സ്‌​വാ​ൻ ഉ​മ്മ​യു​ടെ ഫോ​ണി​ൽ റി​സ​ൾ​ട്ട്‌ അ​റി​യാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​യി​രി​ക്ക​ണം റോ​ഡ് മു​റി​ച്ചു ക​ട​ന്ന​ത്. മു​ഹ​മ്മ​ദ് റി​സ്‌​വാ​ന്റെ ഭൗ​തി​ക​ശ​രീ​രം വ​ലി​യോ​റ ഈ​സ്റ്റ് എ.​എം.​യു.​പി സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - Rizwan left before the exam results were known...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.