മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ.പി ദിനങ്ങൾ വർധിപ്പിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ്. ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിര്‍ദേശം നടപ്പാക്കാനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങളിലായി ആഴ്ചയിൽ 110 രോഗികൾക്ക് മാത്രമാണ് ഒ.പിയിൽ ഡോക്ടറെ കാണാനാകുന്നത്. ഇരുവിഭാഗത്തിലുമായി ഓരോ ഡോക്ടർമാരാണുള്ളത്. ഈ ഡോക്ടർമാരെ ഉപയോഗിച്ച് ഒ.പി ദിനങ്ങൾ വർധിപ്പിക്കുകയോ കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ
എലമ്പ്ര തേനത്ത് മുഹമ്മദ് ഫൈസി സംസ്ഥാന സർക്കാറിനെയും മനുഷ്യാവകാശ കമീഷനെയും സമീപിച്ചിരുന്നു.ഇതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടിയിലാണ് ഒ.പി ദിനങ്ങൾ വർധിപ്പിക്കാൻ നിർവാഹമില്ലെന്ന് അറിയിച്ചത്. നിലവിലുള്ള രണ്ട് ഡോക്ടർമാർക്കും അഡ്മിനിസ്ട്രേഷൻ, കിടപ്പ് രോഗികകളുടെ പരിശോധന, എൻ.സി.എസ് റിപ്പോർട്ട് തയാറാക്കൽ, മെഡിക്കൽ ബോർഡ് ഡ്യൂട്ടി, എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ക്ലാസെടുക്കൽ, അത്യാഹിത വിഭാഗം കോൾ അറ്റൻ്റ് ചെയ്യൽ തുടങ്ങിയ ജോലികളുള്ളതിനാൽ ഒ.പി ദിനങ്ങൾ വർധിപ്പിക്കാനാവില്ലെന്ന് ഡി.എം.ഇയുടെ മറുപടിയിൽ പറയുന്നു. നിരവധി രോഗികൾ എത്തുന്നുണ്ടെങ്കിലും നെഫ്രോളജി ഒ.പി പ്രവർത്തിക്കുന്നത് ബുധനാഴ്ച മാത്രമാണ്. ഒ.പിയിൽ പ്രവേശനമുള്ളത് 60 രോഗികൾക്ക്. ഇതിന്റെ പത്തിരട്ടിയോളം പേർ എത്തുന്നുണ്ടെങ്കിലും ചികിത്സ ലഭിക്കണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. അല്ലെങ്കിൽ ഒരാഴ്ച കാത്തിരിക്കണം. ന്യൂറോളജി വിഭാഗത്തിലെ സ്ഥിതിയും ദയനീയമാണ്. ചൊവ്വാഴ്ച മാത്രം പ്രവർത്തിക്കുന്ന ഒ.പിയിൽ 50 രോഗികൾക്ക് മാത്രമാണ് ഡോക്ടറെ കാണാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.