കൈ കുടുങ്ങിയ അരിപ്പൊടി യന്ത്രം
കോഡൂർ: ചട്ടിപ്പറമ്പ് വട്ടപറമ്പിൽ അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി അസാം സ്വദേശിയായ തൊഴിലാളിയുടെ കൈയറ്റു. മുജാഹിദുൽ ഇസ്ലാമിന്റെ (20) കൈയാണ് അറ്റത്.
ബുധനാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. അരിപ്പൊടി നിർമാണ യന്ത്രത്തിലെ മൂന്ന് മീറ്റർ നീളമുള്ള പൈപ്പിന്റെ ഉള്ളിൽ സ്ഥാപിച്ച സ്ക്രൂ ഫീഡർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വിരൽ അകപ്പെടുകയായിരുന്നു. കറങ്ങുന്നതിനാൽ യന്ത്രം ജീവനക്കാരന്റെ കൈ ഉള്ളിലേക്ക് വലിച്ചു ഇടതു കൈ മുട്ടിന്റെ താഴ്ഭാഗം വരെ ഫീഡറിൽ കുടുങ്ങി.
യന്ത്രം ഓഫ് ചെയ്ത ഉടനെ ജീവനക്കാർ മലപ്പുറം അഗ്നി രക്ഷ സേനയിൽ വിവരമറിയിക്കുകയായിരുന്നു.
അസി.സ്റ്റേഷൻ ഓഫീസർ സഞ്ജയന്റെ നേതൃത്വത്തിൽ മുക്കാൽ മണിക്കൂറോളം ഹൈഡ്രോളിക് കട്ടറും ഇലക്ട്രിക് കട്ടറും ഉപയോഗിച്ച് ഫീഡർ പൈപ്പ് മുറിച്ചു മാറ്റി തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇ.എം.അബ്ദുൽ റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.അഭിലാഷ്, മുഹമ്മദ് ഷഫീക്, കെ.സി.മുഹമ്മദ് ഫാരിസ്, ശ്രുതി പി.രാജു, വി.എസ്.അർജുൻ, ഹോം ഗാർഡുമാരായ ജോയ് ഫ്രാൻസിസ്, കുഞ്ഞഹമ്മദ് എന്നിവരും സിവിൽ ഡിഫെൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.