പ​ഞ്ച​വാ​ദ്യം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ടീം

കലൈക്കോട്ടക്കൽ

കോ​ട്ട​ക്ക​ൽ: വ​ര​യും വ​ർ​ണ​ങ്ങ​ളും വി​സ്മ​യ​ങ്ങ​ളും താ​ള​മേ​ള​ങ്ങ​ളു​മാ​യി കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് ആ​യു​ർ​വേ​ദ​ന​ഗ​ര​മാ​യ കോ​ട്ട​ക്ക​ലി​ൽ തു​ട​ക്കം. അ​ഞ്ച് രാ​പ​ക​ലു​ക​ളി​ലാ​യി കോ​ട്ട​ക്ക​ൽ ഫാ​റൂ​ഖ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലാ​ണ് ക​ല​യ​ഴ​ക് അ​ര​ങ്ങേ​റു​ന്ന​ത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ൽ​നി​ന്നും 5,936 ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. അ​ഞ്ച് വേ​ദി​ക​ളി​ലാ​യി 106 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ആ​ദ്യ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ചി​ത്ര​ര​ച​ന, കാ​ർ​ട്ടൂ​ൺ, ജ​ലഛാ​യം, എം​ബ്രോ​യി​ഡ​റി, പ​ഞ്ച​വാ​ദ്യം, മ​ദ്ദ​ളം തു​ട​ങ്ങി ഓ​ഫ് സ്റ്റേ​ജ്, ഓ​ൺ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച 19 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ക​ലോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, റി​ജി​ൽ മാ​ക്കു​റ്റി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ന​ട​ന്മാ​രാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സു​ധീ​ഷ്, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ദി​ലീ​ഷ് പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ അ​ധ‍്യ​ക്ഷ​ൻ കെ.​കെ. നാ​സ​ർ സ​പ്ലി​മെ​ന്‍റ് ക​വ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. ഷി​ഫാ​ന, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഫി​യാ​ൻ വി​ല്ല​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​സ്‌​ലു, യൂ​നി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ്, ടി.​പി. ഹം​സ ഹാ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​ഹ​പാ​ഠി​ക​ളു​ടെ ഓ​ർ​മ​യി​ൽ വേ​ദി​ക​ൾ

കോ​ട്ട​ക്ക​ൽ: കോ​ട്ട​ക്ക​ലി​ൽ ന​ട​ക്കു​ന്ന ഇ​ൻ​റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്റെ വേ​ദി​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ലാ​ല​യ ജീ​വി​ത​ത്തി​ൽ വം​ശ​വെ​റി​യു​ടേ​യും മ​റ്റും കാ​ര​ണ​ത്താ​ൽ ജീ​വി​തം ഹോ​മി​ക്ക​പ്പെ​ട്ട സ​ഹ​പാ​ഠി​ക​ളു​ടെ പേ​രു​ക​ൾ ഓ​ർ​മി​പ്പി​ച്ചാ​ണ് വേ​ദി​ക​ൾ നി​ല​കൊ​ള്ളു​ന്ന​ത്. ഒ​ന്നാം വേ​ദി​ക്ക് നി​തി​ൻ രാ​ജ്, ര​ണ്ടാം വേ​ദി​ക്ക് രോ​ഹി​ത് വെ​മു​ല​യെ​ന്നു​മാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഫാ​ത്തി​മ ല​ത്തീ​ഫ്, ദ​ർ​ശ​ൻ സോ​ള​ങ്കി, ആ​യു​ഷ് അ​ഷാ​ന എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വേ​ദി​ക​ളു​ടെ പേ​രു​ക​ൾ.

Tags:    
News Summary - Kalaikottakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.