ചോ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മൊ​ബൈ​ൽ

ഫോ​ൺ വെ​ളി​ച്ച​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വൈ​ദ്യു​തി മു​ട​ക്കം; ചോ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി

കാ​ളി​കാ​വ്: ചോ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​കി​ത്സ​യും ത​ക​രാ​റി​ലാ​യി. വൈ​ദ്യു​തി ഇ​ല്ലാ​താ​യ​തോ​ടെ ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. കു​ത്തി​വെ​പ്പ് ന​ട​പ​ടി​ക​ൾ അ​ട​ക്കം ന​ട​ക്കു​ന്ന​ത് മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ൽ. ഡോ​ക്ട​ർ​മാ​രും രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും വ​ല​ഞ്ഞു.

രോ​ഗി​ക​ളു​ടെ ഒ.​പി ടി​ക്ക​റ്റ്, ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​ക​ൾ, ലാ​ബ് റി​സ​ൾ​ട്ടു​ക​ൾ, മ​രു​ന്ന് വി​ത​ര​ണം എ​ല്ലാം ക​മ്പ്യൂ​ട്ട​റൈ​സ്ഡാ​ണ്. ഇ ​ഹെ​ൽ​ത്ത് സം​വി​ധാ​നം വ​ഴി ലി​ങ്ക് ആ​യ​തി​നാ​ൽ വൈ​ദ്യു​തി അ​നി​വാ​ര്യ​മാ​ണ്. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത ഈ ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ജ​ന​റേ​റ്റ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, സ്ഥാ​പി​ച്ച് പോ​യ​ത​ല്ലാ​തെ ഇ​തു​വ​രെ ഒ​രു സ​ർ​വി​സ് പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ജ​ന​റേ​റ്റ​ർ ത​ക​രാ​റി​ലാ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞെ​ങ്കി​ലും ന​ന്നാ​ക്കി​യി​ട്ടി​ല്ല. ഇ​ട​ക്കി​ടെ ക​റ​ണ്ട് പോ​കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ക​രാ​റി​ലാ​കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം മൊ​ബൈ​ൽ വെ​ളി​ച്ച​ത്തി​ലാ​ണ് ന​ട​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ജ​ന​റേ​റ്റ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യോ, ജ​ന​റേ​റ്റ​ർ താ​ൽ​ക്കാ​ലി​ക​മാ​യി വാ​ട​ക​ക്ക് എ​ത്തി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Chokkad Family Health Center disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.