പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ മയ്യിത്ത് തിരൂർക്കാട്ടെ വസതിയിൽ പൊതുദർശനത്തിന് െവച്ചപ്പോൾ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രാർഥന

ആലിക്കുട്ടി മുസ്‍ലിയാർക്ക് അന്ത്യോപചാരം അർപ്പിച്ച് നേതാക്കൾ

തിരൂർക്കാട്: പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക്‌ അന്ത്യോപചാരമർപ്പിക്കാൻ വിവിധ മേഖലകളിലുള്ളവർ തിരൂർക്കാട്ടെ അദ്ദേഹത്തിന്റെ വസതിയിലെത്തി. സമസ്ത പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, കോഴിക്കോട് ഖാദി മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, അലവി ഫൈസി കുളപ്പറമ്പ്, ടി.കെ. അബൂബക്കർ മുസ്‌ലിയാർ വെളിമുക്ക്, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര, ഏലംകുളം ബാപ്പു മുസ്‌ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി, മുബഷിർ തങ്ങൾ ജമലുല്ലൈലി, ഹാഷിറലി ശിഹാബ് തങ്ങൾ, നിയാസലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ, സുലൈമാൻ ദാരിമി ഏലംകുളം, കെ. മോയിൻകുട്ടി മാസ്റ്റർ, അബ്ദുറഹ്മാൻ ഫൈസി കടുങ്ങല്ലൂർ, ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി, പുത്തനഴി മൊയ്‌ദീൻ ഫൈസി, ഒ.പി.എം അഷ്‌റഫ്‌, നാസർ ഫൈസി കൂടത്തായി, സലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ, ഇ. സുലൈമാൻ മുസ്‌ലിയാർ, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, കെ. ആബിദ് ഹുസൈൻ തങ്ങൾ, മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്, കെ.പി.എ. മജീദ്, ഹുസൈൻ മടവൂർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

മതനിരപേക്ഷതക്കായി നിലകൊണ്ട പണ്ഡിതൻ- സി.പി.എം

മലപ്പുറം: സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ് ലിയാരുടെ നിര്യാണത്തിൽ സി.പി.എം ജില്ല സെക്രട്ടറിയറ്റ്‌ അനുശോചിച്ചു. രാജ്യത്തെ അറിയപ്പെടുന്ന മതപണ്ഡിതനെയാണ്‌ നഷ്ടമായത്‌. മുസ് ലിം ജനവിഭാഗത്തിന്റെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട അദ്ദേഹം മതവിദ്യാഭ്യാസം പകരാനും മുന്നിൽനിന്നു.

വിദേശരാജ്യങ്ങളിലടക്കം അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മതനിരപേക്ഷതക്കായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടുമെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Leaders pay last respects to Alikkutty Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.