ചെങ്കോട് പാലത്തിൽ പാതിവഴിയിൽ നിലച്ച ഇൻറർലോക്ക് പതിക്കൽ
കാളികാവ്: മലയോര പാതയിൽ ചെങ്കോട്- ഈനാദി പാലത്തിന്റെ അപ്രോച്ച് റോഡിൽ ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ഇഴയുന്നു. ഇതോടെ പാലം അപ്രോച്ച് റോഡ് ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ഒരാഴ്ച മുമ്പാണ് പൊളിഞ്ഞ റോഡിൽ ഗതാഗതം സുഗമമാക്കാൻ താൽക്കാല സംവിധാനമെന്ന നിലയിൽ ഇൻറർലോക്ക് പതിക്കാൻ തുടങ്ങിയത്. അതിനിടയിലാണ് റോഡിൽ പതിച്ച പുതിയ കട്ടകൾ ഗുണനിലവാരമില്ലാത്തതാണെന്ന പരാതി ഉയർന്നു. അതോടെ പതിച്ച കട്ടകൾ മുഴുവൻ എടുത്ത് മാറ്റി.
ഇൻറർലോക്ക് പതിക്കൽ അനിശ്ചിതത്വത്തിലായതോടെ ഗതാഗത കുരുക്ക് രൂക്ഷമായി തുടരുകയാണ്. ഓണാഘോഷ ഭാഗമായി കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തതോടെ ജനം ദുരിതത്തിലായി. കരുവാരകുണ്ട് - കാളികാവ് -പൂക്കോട്ടുംപാടം മലയോര ഹൈവേയിൽ ഉൾപ്പെട്ട കല്ലാമൂല, ചെങ്കോട് പാലങ്ങളുടെ പുനർനിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
എന്നാൽ പാലം നിർമാണം നീണ്ടതോടെയാണ് ഇരുഭാഗവും ഇന്റർലോക്ക് പതിച്ച് ഗതാഗത യോഗ്യമാക്കുന്നതിന് കെ.ആർ.എഫ്.ബി. പ്രൊജക്റ്റ് ഡയറക്ടർ ഫണ്ട് അനുവദിച്ചത്. ഇൻറർലോക്ക് പതിക്കൽ അടിയന്തിരമായി നടപ്പാക്കുമെന്ന് മന്ത്രി അനിൽകുമാർ പറഞ്ഞിരുന്നുവെങ്കിലും പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങുന്നതെന്നാണ് വ്യാപക പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.