ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് തീ ​പി​ടി​ച്ചു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ അ​ഗ്നി​ബാ​ധ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. നി​ല​മ്പൂ​ര്‍ വ​ല്ല​പ്പു​ഴ കി​ണ​റ്റി​ങ്ങ​ല്‍ ജോ​ണ്‍ മാ​ത്യു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ മാ​മ്പൊ​യി​ലി​ലു​ള്ള ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ഇ​ന്‍ഡ​സ്ട്രി​യ​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നി​ല​മ്പൂ​ര്‍ അ​ഗ്‌​നി​ര​ക്ഷ സേ​ന സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ. ​ബാ​ബു​രാ​ജി​ന്റെ​യും അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ യൂ​സ​ഫ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് യൂ​നി​റ്റ് സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​ഗ്‌​നി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യ കെ.​പി. സു​നി​ല്‍ കു​മാ​ര്‍, ടി.​കെ. നി​ഷാ​ന്ത്, കെ. ​മ​നേ​ഷ്, പി. ​ഇ​ല്യാ​സ്, വി​പി​ന്‍, അ​ഖി​ല്‍, ഹോം ​ഗാ​ര്‍ഡു​മാ​രാ​യ പി. ​അ​ജി​ത്ത്, ചാ​ക്കോ, ഡ്രൈ​വ​ര്‍മാ​രാ​യ വി​മ​ല്‍, ഷാ​ഫി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. എ​ട​ക്ക​ര പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags:    
News Summary - A fire broke out at a wedding hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.