ഫൗസിയയെ കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞത് നങ്കൂരത്തോടൊപ്പം; വീട്ടിൽനിന്ന് വിളിച്ചിറക്കിയത് വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യെന്ന് പറഞ്ഞ്

തി​രൂ​ർ: കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റേ​ക്ക​ര അ​മ്പ​ല​പ്പ​ടി അ​ണ്ടി​പ്പാ​ട്ടി​ൽ ഹു​സൈ​ന്റെ ഭാ​ര്യ ഫൗ​സി​യ​യു​ടെ (37) മൃതദേഹം പുഴയിലെറിഞ്ഞത് ചാക്കിലാക്കി നങ്കൂരത്തിൽ കെട്ടിയ ശേഷം. ‘വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യി​ട്ടു​ണ്ട്, എ​ടു​ക്കാ​ൻ കൂ​ടെ വ​ര​ണം’ എ​ന്ന് പ​റ​ഞ്ഞ് വ്യാ​ഴാ​ഴ്ച പുലർച്ചെയാണ് ഭ​ർ​ത്താ​വ് ഫൗസിയയെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യത്. പിന്നീട് ഇന്നലെ ഉചയോടെയാണ് പ​ടി​ഞ്ഞാ​റേ​ക്ക​ര ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ഫൗ​സി​യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഹു​സൈ​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

തങ്ങളോ​ടൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഉമ്മയെ വി​ളി​ച്ചു​ണ​ർ​ത്തി, ക​ട​ലി​ൽ വ​ല​യി​ട്ട​പ്പോ​ൾ മീ​ൻ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ത് എ​ടു​ക്കാ​ൻ കൂ​ടെ വ​ര​ണമെ​ന്നും പ​റ​ഞ്ഞാ​ണ് കൊ​ണ്ടു​പോ​യ​തെന്നാണ് മ​ക്ക​ൾ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ബു​ധ​നാ​ഴ്ച രാ​ത്രി​യും ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നി​ടെ ഫൗ​സി​യ പ്രാ​ണ​ര​ക്ഷാ​ർ​ഥം അ​യ​ൽ​വീ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചും ല​ഹ​രി ഉ​പ​യോ​ഗി​ച്ചും വീ​ട്ടി​ലെ​ത്തു​ന്ന ഹു​സൈ​ൻ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഹു​സൈ​ൻ ക​ട​ലി​ൽ വ​ല​യെ​റി​ഞ്ഞ് മീ​ൻ​പി​ടി​ക്കു​മ്പോ​ൾ ഭാ​ര്യ​യും മ​ക്ക​ളും സ​ഹാ​യ​ത്തി​നാ​യി കൂ​ടെ പോ​കാ​റു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് അ​ർ​ധ​രാ​ത്രി ഫൗ​സി​യ​യെ വീ​ട്ടി​ൽ​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ക​രു​തു​ന്നു. രാ​വി​ലെ ഇ​രു​വ​രെ​യും വീ​ട്ടി​ൽ കാ​ണാ​താ​യ​പ്പോ​ൾ ജോ​ലി​ക്ക് പോ​യ​താ​കു​മെ​ന്നാ​ണ് മ​ക്ക​ൾ ക​രു​തി​യ​ത്. തു​ട​ർ​ന്ന് മ​ക​ൻ ജോ​ലി​ക്കും മ​ക​ൾ സ്കൂ​ളി​ലേ​ക്കും പോ​യി. വൈ​കീ​ട്ടും ഫൗ​സി​യ​യെും ഹു​സൈ​നെ​യും കാ​ണാ​താ​യ​തോ​ടെ തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പ​ടി​ഞ്ഞാ​റേ​ക്ക​ര ബോ​ട്ട് ജെ​ട്ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ബോ​ട്ട് ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ ന​ങ്കൂ​രം ഉ​യ​ർ​ത്തു​മ്പോ​ഴാ​ണ് മ​റ്റൊ​രു ന​ങ്കൂ​രം കു​ടു​ങ്ങി​യ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കു​ടു​ങ്ങി​യ ന​ങ്കൂ​രം വ​ലി​ച്ചു​ക​യ​റ്റി​യ​പ്പോ​ഴാ​ണ് അ​തി​ന്റെ അ​റ്റ​ത്ത് ചാ​ക്ക് കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹു​സൈ​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ വ്യാ​ഴാ​ഴ്ച പു​റ​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് വെ​ച്ച് ഓ​ണാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഫൗ​സി​യ അ​യ​ൽ​പ​ക്ക​ത്തു​ള്ള വീ​ടു​ക​ളി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​യാ​ളാ​യി​രു​ന്നു. മ​ക്ക​ൾ: ഷ​ബീ​ബ്, ബി​ൻ​സി.

Tags:    
News Summary - tirur koottayi Fousia murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.