പ്രതീകാത്മക ചിത്രം

നിബന്ധനകൾ പാലിച്ചില്ല; എട്ട് ആരോഗ്യസ്ഥാപനങ്ങൾക്ക് 80,000 രൂപ പിഴ

പു​ലാ​മ​ന്തോ​ൾ: 2018ലെ ​കേ​ര​ള ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ്സ് (ര​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ) ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ട്ട് ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് (ആ​രോ​ഗ്യം) അ​റി​യി​ച്ചു. ആ​കെ 80,000 രൂ​പ​യാ​ണ് പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ​ത്. 2019ൽ ​ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ നി​യ​മ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി.

എ​ട​വ​ണ്ണ, വേ​ങ്ങ​ര, രാ​മ​പു​രം, മ​ക്ക​ര​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ​യി​ട്ട​ത്. ഓ​രോ സ്ഥാ​പ​ന​ത്തി​നും 10,000 രൂ​പ വീ​ത​മാ​ണ് പി​ഴ. അ​തേ​സ​മ​യം, ഇ​തു​വ​രെ ഈ ​നി​യ​മ​പ്ര​കാ​രം ഒ​രു സ്ഥാ​പ​ന​വും അ​ട​ച്ചു​പൂ​ട്ടി​യി​ട്ടി​ല്ലെ​ന്ന് ഡി.​എം.​ഒ ഓ​ഫി​സ് വ്യ​ക്ത​മാ​ക്കി. ഈ ​നി​യ​മം ആ​ശു​പ​ത്രി, ക്ലി​നി​ക്, ലാ​ബ്, ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്റ​ർ, ഡെ​ന്റ​ൽ സ്ഥാ​പ​നം, വി​വി​ധ ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് ബാ​ധ​കം.

ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം, കാ​റ്റ​ഗ​റി അ​നു​സ​രി​ച്ചു​ള്ള മി​നി​മം നി​ല​വാ​രം, യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​ർ, സു​ര​ക്ഷ​യും അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​വും, നി​ര​ക്കു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണം, ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം, രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും സൂ​ക്ഷി​ക്ക​ണം, സ​ർ​ക്കാ​ർ/​കൗ​ൺ​സി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം, സ്ഥാ​പ​ന​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ. ഇ​തി​ൽ പ​ല​തി​ലും വീ​ഴ്ച​വ​രു​ത്തി​യ​തി​നാ​ണ് പി​ഴ. വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം രാ​ജു വാ​ഴ​ക്കാ​ല ന​ൽ​കി​യ അ​പേ​ക്ഷ​ക്ക് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് വി​വ​ര​ങ്ങ​ൾ.

Tags:    
News Summary - Eight health institutions fined Rs 80,000 for not complying with conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.