ഗൈനക്കോളജിസ്റ്റ് ഇല്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾ ദുരിതത്തിൽ

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം നി​ല​ച്ച​തോ​ടെ ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും ക​ടു​ത്ത ദു​രി​ത​ത്തി​ൽ. ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്ന വി​വ​ര​മ​റി​യാ​തെ ഓ​ൺ​ലൈ​നാ​യും ഒ.​പി​യി​ൽ​നി​ന്നും ടോ​ക്ക​ൺ വാ​ങ്ങി​യെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്.

​പ്ര​സ​വ​ത്തി​നും ശ​സ്ത്ര​ക്രി​യ​ക്കും തീ​യ​തി ല​ഭി​ച്ച​വ​രും പ്ര​സ​വ​മ​ടു​ത്ത ഗ​ർ​ഭി​ണി​ക​ളു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സ​ത്തി​ലാ​യ​ത്. ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ൾ അ​വ​ധി​യി​ലും ര​ണ്ടാ​മ​ത്തെ ഡോ​ക്ട​റു​ടെ അ​വ​ധി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലും പ​ക​രം നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. മൂ​ന്നാ​മ​ത്തെ ഡോ​ക്ട​റെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യെ​ങ്കി​ലും പ​ക​ര​ക്കാ​രെ നി​യ​മി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്.

ഡോ​ക്ട​റെ കാ​ണാ​നാ​കാ​തെ വ​ല​ഞ്ഞ ഗ​ർ​ഭി​ണി​ക​ളും ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ മു​റി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. സൂ​പ്ര​ണ്ടി​ന്റെ ചു​മ​ത​ല​യു​ള്ള ഡോ. ​അ​ജി​ത് ഖാ​ൻ രോ​ഗി​ക​ൾ​ക്ക് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​റ​ൽ ന​ൽ​കി​യെ​ങ്കി​ലും, അ​വ​സാ​ന നി​മി​ഷം പെ​ട്ടെ​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശി​ച്ച​ത് രോ​ഗി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സി.​പി.​എം രം​ഗ​ത്തെ​ത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് സി.​പി.​എം തി​രൂ​ര​ങ്ങാ​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം എം.​പി. ഇ​സ്മാ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സൂ​പ്ര​ണ്ടി​ന്റെ ചു​മ​ത​ല​യു​ള്ള ഡോ​ക്ട​റു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ​സ്ഥി​രം നി​യ​മ​നം സാ​ധ്യ​മാ​കു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക/​ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ലെ​ങ്കി​ലും ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​എം തി​രൂ​ര​ങ്ങാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ഉ​ന്ന​യി​ച്ച് എം.​പി. ഇ​സ്മാ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പി. ​സാ​ബി​ർ, ആ​യി​ഷു​മ്മു വെ​ള്ളാ​ന​വ​ള​പ്പി​ൽ, അ​ലി അ​ക്ബ​ർ കു​ണ്ടൂ​ർ എ​ന്നി​വ​ർ ആ​വ​ശ‍്യ​പ്പെ​ട്ടു.

Tags:    
News Summary - There is no gynecologist pregnant women in distress at Tirurangadi Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.