പു​തു​പൊ​ന്നാ​നി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു; പു​തു​പൊ​ന്നാ​നി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ തു​ട​ങ്ങി​യി​ല്ല

പൊ​ന്നാ​നി: ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത പു​തു​പൊ​ന്നാ​നി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഇ​നി​യും കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ച്ചി​ല്ല. നേ​ര​ത്തേ ആ​ശു​പ​തി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും കി​ട​ത്തി​ച്ചി​കി​ത്സ. ഈ ​ഇ​ന​ത്തി​ൽ പ്ര​തി​മാ​സം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ വാ​ട​ക​യാ​യി ന​ൽ​കി​വ​രു​ന്ന​ത്. ര​ണ്ടേ​കാ​ൽ കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ഒ.​പി വി​ഭാ​ഗം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മൂ​ന്നു നി​ല​ക​ളി​ലാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ കെ​ട്ടി​ട​ത്തി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​ർ നി​ർ​മാ​ണം മാ​ത്ര​മാ​ണ് പൂ​ർ​ണ​തോ​തി​ൽ ന​ട​ന്ന​ത്. താ​ലൂ​ക്കി​ലെ​ത​ന്നെ കി​ട​ത്തി​ച്ചി​കി​ത്സ സൗ​ക​ര്യ​മ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാം നി​ല​യു​ടെ നി​ർ​മാ​ണം നീ​ണ്ട​താ​ണ് കി​ട​ത്തി​ച്ചി​കി​ത്സ വൈ​കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.

മൂ​ന്നു​നി​ല​ക​ളി​ലാ​യി 12,000 സ്ക്വ​യ​ർ ഫീ​റ്റി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 4000 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഗ്രൗ​ണ്ട് ഫ്ലോ​ർ നി​ർ​മാ​ണം നേ​ര​ത്തേ പൂ​ർ​ത്തി​യാ​യി. നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ന്റെ ഒ​രു കോ​ടി രൂ​പ​യും ന​ഗ​ര​സ​ഭ​യു​ടെ 1.25 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് താ​ഴ​ത്തെ നി​ല നി​ർ​മി​ക്കു​ന്ന​ത്. നാ​ല് ഒ.​പി റൂം, ​റി​സ​പ്ഷ​ൻ റൂം, ​ഫാ​ർ​മ​സി, മെ​ഡി​സി​ൻ റൂം, ​കി​ച്ച​ൺ, വെ​യ്റ്റി​ങ് ഏ​രി​യ, ടോ​യ്ല​റ്റ് സൗ​ക​ര്യം എ​ന്നി​വ താ​ഴ​ത്തെ നി​ല​യി​ൽ സ​ജ്ജീ​ക​രി​ച്ച​ത്. മു​ക​ൾ നി​ല​ക​ളി​ൽ 20 ബെ​ഡ് സം​വി​ധാ​ന​മു​ള്ള വാ​ർ​ഡ്, പ​ഞ്ച​ക​ർ​മ, തെ​റ​പ്പി എ​ന്നി​വ​യു​ടെ നി​ർ​മാ​ണം നീ​ളു​ക​യാ​ണ്.

ജി​ല്ല​യി​ലെ തീ​ര​ദേ​ശ​ത്തു​ള്ള ഏ​ക സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യാ​യ പു​തു​പൊ​ന്നാ​നി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യെ ചാ​വ​ക്കാ​ട് മു​ത​ൽ, തി​രൂ​ർ വ​രെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് തി​ടു​ക്ക​പ്പെ​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​നാ​ലാ​ണ് കി​ട​ത്തി​ച്ചി​കി​ത്സ ഉ​ൾ​പ്പെ​ടെ ന​ട​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ യു. ​മു​നീ​ബ് ആ​രോ​പി​ച്ചു.

ഇ​തി​നാ​ൽ വാ​ട​ക ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ വ​ലി​യ പാ​ഴ് ചെ​ല​വ് വ​രു​ത്തി​യെ​ന്നും മു​നീ​ബ് കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ര​ണ്ടാം നി​ല​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി അ​നു​മ​തി​ക​ൾ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സെ​പ്റ്റം​ബ​റി​ൽ കി​ട​ത്തി​ച്ചി​കി​ത്സ സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​നൂ​പ് പ​റ​ഞ്ഞു.

Tags:    
News Summary - Inpatient treatment has not started at Puthu Ponnani Ayurveda Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.