വെട്ടം മടപ്പള്ളി അബ്ദുറബിന്റെ തരിശ് ഭൂമിയിലെ ചെണ്ടുമല്ലിത്തോട്ടം
തിരൂർ: നാല് വർഷമായി പൂകൃഷി രംഗത്ത് സജീവമാണ് വെട്ടം പഞ്ചായത്തിലെ 17, 19 വാർഡുകളിലെ 16 കുടുംബാംഗങ്ങൾ അടങ്ങുന്ന കൂട്ടായ്മ. വെട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് എതിർവശത്തുള്ള മടപ്പള്ളി അബ്ദുറബ്ബിന്റെ തരിശുഭൂമിയിലാണ് ഈ പൂപ്പാടമൊരുക്കിയിട്ടുള്ളത്. ഒരു പാട് പേർ പൂക്കളം ഒരുക്കാൻ ഇവിടെ നിന്നാണ് പൂ വാങ്ങാറുള്ളത്.
പടിയത്തെ വായനശാലക്ക് സമീപം ഇവരുടെ ഓഫിസും പ്രവർത്തിക്കുന്നു. കൂട്ടായ്മ പ്രവർത്തകർ മരണവീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ സൗജന്യമായി എത്തിക്കുകയും ചെയ്യുന്നുണ്ട്.
പടിഞ്ഞാറെ പുരക്കൽ ബാബു (പ്രസിഡൻ്റ്), രാമനത്ത് സന്തോഷ് (സെക്രട്ടറി), ചേമ്പിട്ടിൽ പവിത്രൻ (ട്രഷറർ) എന്നിവരങ്ങിയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.