പിടിയിലായ വി​നീ​ത്കു​മാ​ര്‍

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; പ്രതി പിടിയില്‍

കൊ​ണ്ടോ​ട്ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് പെ​രും​ത​ട്ട സ്വ​ദേ​ശി വാ​രി​ക്കോ​ട്ട് മീ​ത്ത​ല്‍ വി​നീ​ത് കു​മാ​റാ​ണ് (45) അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ് നാ​ല് ദി​വ​സ​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.45ന് ​പു​ളി​ക്ക​ലി​ന​ടു​ത്തു​വെ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ടു​നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ മൊ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യാ​യ 27കാ​രി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ബ​സി​ലെ ജ​ന​റ​ല്‍ സീ​റ്റി​ല്‍ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്‌​തെ​ത്തി​യ വി​നീ​ത് കു​മാ​ര്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ന​ഗ്ന​ത പ്ര​ദ​ര്‍ശ​നം ന​ട​ത്തി അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് യു​വ​തി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി.

സം​ഭ​വ​മു​ണ്ടാ​യ​യു​ട​ന്‍ യു​വ​തി പ്ര​തി​ക​രി​ച്ചെ​ങ്കി​ലും ബ​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​യി​ല്ല​ത്രെ. തു​ട​ര്‍ന്ന്, പ്ര​തി​യു​ടെ ഫോ​ട്ടോ ഉ​ള്‍പ്പെ​ടെ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍ വ​യ​നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്ന് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വി​നീ​ത് കു​മാ​ര്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്‍ഡി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ടെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Man Arrested for Sexual Assault on Moving KSRTC Bus in Kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.