മൈത്രയിൽ നടന്ന ഏറനാട് ജലോത്സവത്തിൽനിന്ന്
ഊർങ്ങാട്ടിരി: മൈത്രയിൽ ചാലിയാറിൽ നടന്ന ഏറനാട് ജലോത്സവത്തിൽ വി.വൈ.സി.സി വാവൂർ ജേതാക്കളായി. മൈത്രി വെട്ടുപാറ രണ്ടാം സ്ഥാനവും എ.ആർ.കെ കുനിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ സീസണിൽ രണ്ടാം തവണയാണ് ചാലിയാറിൽ തുടർച്ചയായി വി.വൈ.സി.സി വാവൂർ ജേതാക്കളാകുന്നത്. മൈത്ര ജനകീയ കമ്മിറ്റിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷമാണ് മൈത്രയിൽ വീണ്ടും ചാലിയാറിനെ സാക്ഷിയാക്കി ജലോത്സവം നടക്കുന്നത്. നേരത്തെ ജലോത്സവത്തിനിടയിൽ കടത്തുതോണി മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. ഇതേ തുടർന്ന് ജലോത്സവം നിർത്തിവെക്കുകയായിരുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള 18 ടീമുകളാണ് പങ്കെടുത്തത്. ഗ്രൂപ്പ് മത്സരങ്ങൾ മുതൽ തന്നെ എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജലോത്സവം കാണാൻ ചാലിയാറിന്റെ ഇരുകരകളിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ജലോത്സവം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു, അനിൽകുമാർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അയ്യൂബ്, നൗഷിർ കല്ലട, സിനി ആർട്ടിസ്റ്റ് കെ.ആർ. അഞ്ജന, അനൂപ് മൈത്ര, പി.ടി.വി. യാക്കൂബ്, വി.കെ. ഹാരിസ്, നദിർ മൈത്ര, അബ്ദുൽ ഗഫൂർ, റൗഫ്, ആഷിക്, ഇ.എം. ഷാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.