പ്രതീകാത്മക ചിത്രം

ചേ​ളാ​രി പ്ലാ​ന്റി​ൽ ഗാർഹിക സി​ലി​ണ്ട​ർ ഉ​ൽ​പാ​ദ​നം വർധിപ്പിച്ചു

മ​ല​പ്പു​റം: ചേ​ളാ​രി ഐ.​ഒ.​സി പ്ലാ​ന്റി​ൽ ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ഉ​ൽ​പാ​ദ​നം ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് അ​ൽ​പം കൂ​ട്ടി. ബു​ധ​നാ​ഴ്ച 40 ലോ​ഡ് ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളാ​ണ് വി​പ​ണി​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. ഇ​ത് വ്യാ​ഴാ​ഴ്ച 70 ലോ​ഡാ​ക്കി ഉ​യ​ർ​ത്തി. ഒ​രു ലോ​ഡി​ൽ പ​ര​മാ​വ​ധി 342 സി​ലി​ണ്ട​റു​ക​ൾ വ​രെ​യാ​ണു​ണ്ടാ​കു​ക. എ​ന്നാ​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ദി​ന ലോ​ഡു​ക​ളു​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഇ​പ്പോ​ഴ​ത്തെ എ​ണ്ണം കു​റ​വാ​ണ്.

നേ​ര​ത്തെ ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പ്ര​തി​ദി​നം 90 മു​ത​ൽ 110 ലോ​ഡ് വ​രെ​യു​ണ്ടാ​യി​രു​ന്നു. മാ​ർ​ച്ച് 16ഓ​ടെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ൽ​പം മാ​റ്റം വ​ന്നേ​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ​യു​ള്ള ഒ​രു ഷി​ഫ്റ്റി​ൽ മാ​ത്ര​മേ ഉ​ൽ​പാ​ദ​നം ന​ട​ന്നി​രു​ന്നു​ള്ളു. വ്യാ​ഴാ​ഴ്ച ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​യി ഉ​ൽ​പാ​ദ​നം ന​ട​ന്നു. നി​ല​വി​ൽ മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് ഐ.​ഒ.​സി​യി​ലേ​ക്കു​ള്ള ടാ​ങ്ക​റു​ക​ളു​ടെ വ​ര​വി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ ഉ​ൽ​പാ​ദ​നം കു​റ​ച്ച​ത് വി​പ​ണി​യി​ൽ അ​നാ​വ​ശ്യ പൂ​ഴ്ത്തി​വെ​പ്പ് ത​ട​യാ​നാ​ണെ​ന്നാ​ണ് സൂ​ച​ന. ആ​ളു​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​തു​വ​രെ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

വീ​ടു​ക​ളി​ലും ആ​ശ​ങ്ക

മ​ല​പ്പു​റം: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ക​ളി​ലേ​ക്കും ക​ട​ക്കു​ന്നു. ഓ​രോ ദി​വ​സ​വും പു​റ​ത്ത് വ​രു​ന്ന കാ​ര്യ​ങ്ങ​ളി​ൽ വീ​ട്ട​മ്മ​മാ​ര​ട​ക്കം ആ​ശ​യ​കു​ഴ​പ്പി​ലാ​ണ്. നി​ല​വി​ൽ ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മോ എ​ന്നാ​ണ് ആ​ശ​ങ്ക. നി​ല​വി​ൽ ബു​ക്കി​ങ് ഇ​ട​വേ​ള ഉ​യ​ർ​ത്തി​യ​ത് ഉ​പ​ഭോ​ക്ത​ക്ക​ളെ ചെ​റി​യ രീ​തി​യി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല​ട​ക്കം ആ​ളു​ക​ൾ അ​ധി​ക​വും പാ​ച​ക​വാ​ത​ക​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വാ​ണി​ജ്യ സി​ലി​ണ്ട​ർ ഉ​ൽ​പാ​ദ​നം തു​ട​ങ്ങി​യി​ല്ല

മ​ല​പ്പു​റം: ഐ.​ഒ.​സി​യി​ൽ മാ​ർ​ച്ച് 10ന് ​നി​ർ​ത്തി​വെ​ച്ച വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ഉ​ൽ​പാ​ദ​നം ഇ​തു​വ​രെ അ​ധി​കൃ​ത​ർ പു​നഃ​സ്ഥാ​പി​ച്ചി​ല്ല. പു​തി​യ നി​ർ​ദേ​ശം വ​രു​ന്ന​ത് വ​രെ വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​ർ, എ​ൽ.​ഒ.​ടി സി​ലി​ണ്ട​ർ, ജം​ബോ സി​ലി​ണ്ട​ർ എ​ന്നി​വ​യാ​ണ് നി​ല​വി​ൽ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​യ​ത്. ഇ​തോ​ടെ ഹോ​ട്ട​ലു​ക​ളും കാ​റ്റ​റി​ങ് യൂ​നി​റ്റു​ക​ളു​മ​ട​ക്കം പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ക്കു​ക​യാ​ണ്. റ​മ​ദാ​നി​ൽ കാ​റ്റ​റി​ങ് യൂ​നി​റ്റു​ക​ൾ​ക്ക് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണ്. സി​ലി​ണ്ട​റു​ക​ളു​ടെ പ്ര​തി​സ​ന്ധി യൂ​നി​റ്റു​ക​ൾ​ക്ക് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ചി​ല യൂ​നി​റ്റു​ക​ൾ കു​റ​വ് ഊ​ർ​ജ്ജം ആ​വ​ശ്യം വ​രു​ന്ന രീ​തി​യി​ൽ ഭ​ക്ഷ​ണ മെ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. മ​റ്റ് ചി​ല​ർ വി​റ​കു​ക​ളി​ലേ​ക്കും ചു​വ​ട് മാ​റ്റി.

Tags:    
News Summary - Domestic cylinder production increased at Chelari plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.