വളാഞ്ചേരിയിൽ പൊലീസുകാരനുനേരെ വധഭീഷണി: പ്രതി അറസ്റ്റിൽ

വളാഞ്ചേരി: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ കബീർ (39) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11.25 ഓടെയാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ജങ്ഷനിൽ ട്രാഫിക് ചുമതലയുണ്ടായിരുന്ന പൊലീസിന് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പൊലീസുകാരന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു എറിഞ്ഞുവെന്നാണ് പരാതി. തുടർന്ന് പൊതുജനങ്ങൾക്കിടയിൽ വെച്ച് കേട്ടാലറക്കുന്ന അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

ഡ്യൂട്ടി തടസ്സപ്പെടുത്തുകയും പൊലീസ് ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടർന്ന് ട്രാഫിക്കിൽ ഉണ്ടായിരുന്ന പൊലീസ് നൽകിയ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം ഉൾപ്പെടെ പ്രതിയുടെ പേരിൽ നിരവധി കേസുകൾ ഉണ്ട്. 



Tags:    
News Summary - Death threat against policeman in Valanchery: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.