എൻ. ജയൻ
Posted On
date_range Updated On
date_range ചങ്ങരംകുളത്ത് നിന്ന് ഐ.എസ്.ആർ.ഒയുടെ അമരത്തേക്ക്
ചങ്ങരംകുളം: ചങ്ങരംകുളത്തിന്റെ മണ്ണിൽനിന്ന് രാജ്യത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്ക് അഗ്നി പകരാൻ മൂക്കുതല സ്വദേശി എൻ. ജയൻ. ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി ഇദ്ദേഹം നിയമിതനായ സന്തോഷത്തിലാണ് നാട്.
ഇന്ത്യയുടെ തദ്ദേശീയ ക്രയോജനിക് എൻജിൻ വികസനത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യ ശാസ്ത്രജ്ഞനാണ് ജയൻ. ജി.എസ്.എൽ.വി മാർക്ക്-3 റോക്കറ്റിന്റെ വിജയത്തിന് പിന്നിലെ സി.ഇ - 20 എൻജിൻ വികസിപ്പിച്ചെടുത്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ബഹിരാകാശ ഗവേഷണരംഗത്തെ സംഭാവനകൾ പരിഗണിച്ച് ‘രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാർ ’ നൽകി ആദരിച്ചിരുന്നു. റിട്ട. വി.എസ്.എസ്.സി ശാസ്ത്രജ്ഞൻ എടപ്പാൾ കെ.സി. നാരായണൻ നമ്പൂതിരിയുടെയും മൂക്കുതല പന്താവൂർ മനയിൽ ലീലയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.