പേഴ്സനൽ സ്റ്റാഫ് നിയമനം; ലീഗ് മന്ത്രിമാർക്കെതിരെ എം.എസ്.എഫ് പ്രമേയം

മ​ല​പ്പു​റം: മു​സ്‍ലിം ലീ​ഗ് മ​ന്ത്രി​മാ​രു​ടെ സ്വ​യം​ഭ​ര​ണ പ്ര​വ​ണ​ത​ക്കെ​തി​രെ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി എം.​എ​സ്.​എ​ഫ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​മേ​യം. പേ​ഴ്സ​ന​ൽ സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ ത​ന്നി​ഷ്ടം കാ​ണി​ക്കു​ന്ന​തി​ലും ഭ​ര​ണം കി​ട്ടി​യ​പ്പോ​ൾ എം.​എ​സ്.​എ​ഫി​​നെ അ​വ​ഗ​ണി​ക്കു​ന്ന​തി​ലും വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

പേ​ഴ്സ‌​ന​ൽ സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​മാ​ക്കാ​ൻ പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​പ​സ​മി​തി​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് മ​ന്ത്രി​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ​പ്ര​മേ​യ​ത്തി​ൽ ആ​രോ​പി​ച്ചു. ത​ന്നി​ഷ്ട​പ്ര​കാ​രം സ്വ​ന്തം ആ​ളു​ക​ളെ തി​രു​കി​ക്ക​യ​റ്റി​യ മ​ന്ത്രി​മാ​രു​ടെ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി രാ​പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ന്ന അ​ണി​ക​ളോ​ടും പ്ര​സ്ഥാ​ന​ത്തോ​ടു​മു​ള്ള ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്. മു​സ്‍ലിം ലീ​ഗി​ന്റെ അ​ഞ്ച് പ്ര​ധാ​ന പോ​ഷ​ക​സം​ഘ​ട​ന​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ ലി​സ്റ്റു​ക​ളി​ൽ​നി​ന്ന് ഒ​രാ​ളെ​പ്പോ​ലും നി​യ​മി​ക്കാ​ൻ മ​ന്ത്രി​മാ​ർ ത​യാ​റാ​യി​ട്ടി​ല്ല. എം.​പി​മാ​രു​ടെ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​ലെ അം​ഗ​ങ്ങ​ളെ​ത്ത​ന്നെ മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​ലും നി​യ​മി​ച്ചു. ഇ​ത് ഒ​രു നി​ല​ക്കും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. സം​ഘ​ട​ന​ക്ക് വേ​ണ്ടി തെ​രു​വി​ൽ സ​മ​രം ചെ​യ്ത് പൊ​ലീ​സ് മ​ർ​ദ​ന​ങ്ങ​ളും ക​ള്ള​ക്കേ​സു​ക​ളും ഏ​റ്റു​വാ​ങ്ങി ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച ത്യാ​ഗ​ധ​ന​രാ​യ നേ​താ​ക്ക​ൾ ലി​സ്റ്റി​ൽ ഉ​ണ്ടാ​യി​ട്ടും അ​വ​രെ മ​ന്ത്രി​മാ​ർ മ​നഃ​പൂ​ർ​വം വെ​ട്ടി​മാ​റ്റി​യെ​ന്നും പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​ക്കാ​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ മ​ന്ത്രി​മാ​രി​ലേ​ക്കെ​ത്തി​ക്കാ​ൻ ഒ​രു എം.​എ​സ്.​എ​ഫ് പ്ര​തി​നി​ധി മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​ൽ ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വം ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നി​യ​മ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. പേ​ഴ്സ‌​ന​ൽ സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം ലീ​ഗ് നേ​താ​ക്ക​ളി​ൽ നേ​ര​ത്തേ​ത​ന്നെ അ​തൃ​പ്തി നി​ല​നി​ന്നി​രു​ന്നു. പി​ന്നീ​ട് യൂ​ത്ത് ലീ​ഗ് ഈ ​വി​ഷ​യ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് എം.​എ​സ്.​എ​ഫും പ​ര​സ്യ​മാ​യി ​വി​യോ​ജി​പ്പു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ ന​ൽ​കു​ന്ന എ​ല്ലാ​വ​രെ​യും സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഈ ​വി​ഷ​യ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ ഹ​മീ​ദി​ന്റെ പ്ര​തി​ക​ര​ണം. മ​ന്ത്രി​മാ​രൊ​ക്കെ പു​തി​യ ആ​ളു​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​രി​ച​യ​സ​മ്പ​ന്ന​രും പ്ര​ഫ​ഷ​ന​ൽ​സു​മൊ​ക്കെ സ്റ്റാ​ഫി​ൽ ഉ​​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പി.​എം ശ്രീ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്റെ പൊ​തു വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തെ​യും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ളെ​യും ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു കാ​ര​ണ​ത്താ​ലും ന​ട​പ്പാ​ക്ക​രു​തെ​ന്നും എം.​എ​സ്.​എ​ഫ് മ​റ്റൊ​രു പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Personal staff appointments; MSF passes resolution against League ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.