കാ​ല്‍നൂ​റ്റാ​ണ്ടി​ന്‍റെ കു​രു​ക്ക​ഴി​ച്ചു 19 റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക്ക് വ​നം​വ​കു​പ്പ് അ​നു​മ​തി

നി​ല​മ്പൂ​ര്‍: കാ​ൽ​നൂ​റ്റാ​ണ്ടാ​യി വ​നം വ​കു​പ്പി​ന്‍റെ ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ന്ന 19 റോ​ഡു​ക​ളു​ടെ​യും ഒ​രു അം​ഗ​ൻ​വാ​ടി​യു​ടെ​യും നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി​യാ​യി. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ല്‍.​എ​യു​ടെ ഇ​ട​പെ​ട​ലോ​ടെ​യാ​ണ് പ്ര​വൃ​ത്തി​ക്ക് പ​ച്ച​ക്കൊ​ടി ഉ​യ​ർ​ന്ന​ത്. വ​ന​ത്തോ​ടു​ചേ​ര്‍ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് മു​മ്പ് നി​ര്‍മി​ച്ച റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം​പോ​ലും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും വ​നം വ​കു​പ്പി​ന്‍റെ എ​തി​ര്‍പ്പ് മൂ​ലം പ്ര​വൃ​ത്തി മു​ട​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്നു.

വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണു​മാ​യി ആ​ര‍്യാ​ട​ൻ ഷൗ​ക്ക​ത്ത് ച​ര്‍ച്ച ന​ട​ത്തി​യ​തോ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് പാ​ല​ക്കാ​ട് ഈ​സ്‌​റ്റേ​ണ്‍ സ​ര്‍ക്കി​ള്‍ സി.​സി.​എ​ഫ് കെ. ​വി​ജ​യാ​ന​ന്ദ​നെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​ല​മ്പൂ​രി​ലെ​ത്തി​യ സി.​സി.​എ​ഫ് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് നി​ല​മ്പൂ​ര്‍ നോ​ര്‍ത്ത്, സൗ​ത്ത് ഡി.​എ​ഫ്.​ഒ​മാ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​ശേ​ഷം അ​നു​മ​തി ന​ല്‍കാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​മ്പൂ​ര്‍ നോ​ര്‍ത്ത്, സൗ​ത്ത് വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി 19 റോ​ഡു​ക​ള്‍ക്കും നെ​ടു​ങ്ക​യ​ത്തെ ഒ​രു അം​ഗ​ൻ​വാ​ടി​ക്കു​മാ​ണ് വ​നം​വ​കു​പ്പ് നി​രാ​ക്ഷേ​പ പ​ത്രം (എ​ന്‍.​ഒ.​സി) ന​ല്‍കി​യ​ത്. 10 റോ​ഡു​ക​ള്‍ക്ക് കൂ​ടി അ​നു​മ​തി ന​ല്‍കു​ന്ന​ത് വ​നം​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

അ​നു​മ​തി ന​ൽ​കി​യ റോ​ഡു​ക​ൾ:

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ മു​മ്മു​ള്ളി വെ​ളി​യ​മ്പാ​ടം റോ​ഡ്, കോ​വി​ല​ക​ത്ത് മു​റി അ​ര​ളി​ക്കാ​വ് റോ​ഡ്, ക​രി​മ്പു​ഴ പ​ന​യ​ങ്കോ​ട് റോ​ഡ്, ക​രി​മ്പു​ഴ മു​ത​ല​ക്കു​ളി റോ​ഡ്, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത​ക്ക​ട​വ് കീ​രി​പ്പൊ​ട്ടി വ​ര​ളു​ണ്ട റോ​ഡ്, മ​ണി​മൂ​ളി നെ​ല്ലി​ക്കു​ത്ത് റോ​ഡ്, വെ​ണ്ടേ​ക്കും​പൊ​ട്ടി വാ​ക്ക​ല്ലൂ​ര്‍ റോ​ഡ്, മ​ഞ്ച​ക്കോ​ട് കൂ​ട്ടി​ല​പ്പാ​റ റോ​ഡ്, മു​ണ്ട മ​ര​ത്തി​ന്‍ക​ട​വ് റോ​ഡ്, വ​ഴി​ക്ക​ട​വ് പു​ന്ന​ക്ക​ല്‍ വെ​ള്ള​ക്ക​ട്ട റോ​ഡ്, ആ​ന​മ​റി പു​ന്ന​ക്ക​ല്‍ ബി​ര്‍ള റോ​ഡ്, ഇ​രു​ള്‍കു​ന്ന് ന​ടും​പൊ​ട്ടി റോ​ഡ്, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മു​പ്പി​നി പാ​ലം അ​പ്രോ​ച്ച് റോ​ഡ്, പ​ള്ളി​പ്പ​ടി- ചെ​മ്പ​ന്‍കൊ​ല്ലി ഉ​പ്പ​ട റോ​ഡ്, പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​നി​പ്പാ​ല മേ​ലെ കു​നി​പ്പാ​ല റോ​ഡ്, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ക്കു​ന്ന് മു​ണ്ട​പ്പാ​ടം റോ​ഡ്, മു​ണ്ട​പ്പാ​ടം ചീ​ക്ക​ട്ടി റോ​ഡ്, മു​ണ്ട​പ്പാ​ടം ചു​ള്ളി​പൊ​യി​ല്‍ റോ​ഡ്, ഫോ​റ​സ്റ്റ് ന​ഴ്സ​റി ചീ​പ്പ​മ്പാ​ടം റോ​ഡ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക്കാ​ണ് വ​നം വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Twenty-five-year-old knot untied; Forest Department grants permission for the construction of 19 roads.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.