ഹ​ജ്ജ് ഹൗ​സി​ലെ കോ​വി​ഡ് കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം

കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ ഇ​നി കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം. 250 പേ​രെ അ​ഡ്മി​റ്റ് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ പു​രു​ഷ​ന്മാ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​ള്ളൂ.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത പ്ര​യാ​സം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​തി​ന് സൗ​ക​ര്യ​മൊ​രു​ങ്ങി​യ​ത്.

ഇ​ത് സം​ബ​ന്ധ​മാ​യി ക​രി​പ്പൂ​ർ സി.​എ​സ്.​എ​ൽ.​ടി.​സി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഫാ​ത്തി​മ​ത്ത് സു​ഹ്റ, വൈ​സ്​ ചെ​യ​ർ​മാ​ൻ സ​നൂ​പ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ഷ്‌​റ​ഫ് മ​ടാ​ൻ, എ. ​മു​ഹി​യു​ദ്ദീ​ൻ അ​ലി, കൗ​ൺ​സി​ല​ർ അ​ലി വെ​ട്ടോ​ട​ൻ, ഡോ. ​അ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Covid centre in Karipur Haj House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.