മലപ്പുറം: റേഷൻ കാർഡിൽ ചേർക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകരിച്ച 156 തൊഴിലുകളിൽ പാചകം ഉൾപ്പെടുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് അധികൃതരെ സമീപിക്കുമ്പോൾ 'പാചകം കല'യാണെന്ന് പറഞ്ഞ് ഒഴിയുകയാണെന്നും അവർ കുറ്റപ്പെടുത്തി. തൊഴിലായി അംഗീകരിക്കാത്തതിനാൽ ക്ഷേമനിധി പോലുള്ള സര്‍ക്കാറിന്റെ ഒരു പദ്ധതിയിലും തൊഴിലാളികള്‍ക്ക് ചേരാനാകുന്നില്ല. പാചകം തൊഴിലായി അംഗീകരിക്കുക, പാചക തൊഴിലാളികൾക്ക് ക്ഷേമനിധി രൂപവത്കരിക്കുക, സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു.
ഇതിന് മുന്നോടിയായി ചൊവ്വാഴ്ച മലപ്പുറം ടൗൺഹാളിൽ ജില്ല കൺവെൻഷൻ ചേരും. മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.
വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് അച്യുതന് വണ്ടൂര്‍, സെക്രട്ടറി കുഞ്ഞിമോന് കുറിയോടം, ട്രഷറര്‍ സി. അഹമ്മദ് കുഞ്ഞിപ്പ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ മുനീര്‍ മങ്കട, സലാം മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.