കോ​ട്ട​ക്ക​ൽ​ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​നേ​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രേ​യും മു​സ്​ലിം ​ലീ​ഗ് മു​തി​ർ​ന്ന നേ​താ​വ് എം.​പി. അ​ബ്ദു​സ​മ​ദാ​നി എം.​പി പ്ര​ഖ്യാ​പി​ക്കു​ന്നു

കോട്ടക്കലിൽ നഗരസഭ അധ്യക്ഷനെ തീരുമാനിച്ചതിന് പിന്നാലെ പരാതി

കോട്ടക്കൽ: മുസ്ലിം ലീഗിന്‍റെ ഉറച്ച കോട്ടയായ കോട്ടക്കലിൽ നഗരസഭ അധ്യക്ഷനടക്കമുള്ള സ്ഥാനങ്ങൾ ഒരു വിഭാഗത്തിന് മാത്രം വീതം വെച്ചതിന് പിന്നാലെ വിമതസ്വരം ഉയരുന്നു.അർഹരെ ഒഴിവാക്കി സ്വന്തക്കാരെ ഉൾപ്പെടുത്തുന്നുവെന്നാണ് വിമർശം. പ്രശ്ന പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ലീഗ് ജില്ല കമ്മറ്റിയെ സമീപിച്ചിരിക്കുകയാണ് മറുവിഭാഗം. തീരുമാനമായില്ലെങ്കിൽ മുൻസിപ്പൽ സ്ഥാനങ്ങൾ രാജിവെക്കുമെന്ന മുന്നറിയിപ്പും നേതൃത്വത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ ചെയർമാൻ കെ.കെ. നാസർ, മുൻ ഭരണ സമിതിയിലെ സ്ഥിരം സമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. നാസർ ലീഗ് മുൻസിപ്പൽ പ്രസിഡൻറും സാജിദ് ട്രഷററുമാണ്. പരിചയസമ്പത്തും ഭരണമികവും കാണിച്ച് നാസറിനെ തന്നെ അധ്യക്ഷനാക്കിയതിൽ കടുത്ത അതൃപ്തിയാണ് ഇവർ പ്രകടിപ്പിച്ചിരിക്കുന്നത്.

മാത്രമല്ല തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ സാജിദിനായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത കൽപ്പിച്ചിരുന്നത്. മൂന്ന് തവണ മത്സരിച്ചരിൽ ചിലർക്ക് ലീഗ് നേതൃത്വം ഇളവ് നൽകിയതോടെ നാസറും രംഗത്തെത്തി. (മൂന്ന്), (34) വാർഡുകളിൽ നിന്നുമാണ് ഇരുവരും വിജയിച്ചത്. ഒരു തവണ നാസർ അധ്യക്ഷനായതിനാൽ സാജിദിനെ പരിഗണിക്കണമെന്നാണ് ഈ വിഭാഗത്തിന്‍റെ ആവശ്യം. ഇല്ലെങ്കിൽ രണ്ടര വർഷം സ്ഥാനം വീതം വെക്കണമെന്നും ഇവർ പറയുന്നു. സാജിദിനെ സ്ഥിരസമിതി അധ്യക്ഷനാക്കി ഒതുക്കിയതിനെതിരെയു രൂക്ഷ വിമർശമുണ്ട്. ഉപാധ്യക്ഷ, സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതിലും അതൃപ്തിയിലാണിവർ. നിലവിലെ ഭരണ സമിതിയിൽ സ്ഥിര സമിതി അധ്യക്ഷയായിരുന്ന പാറൊളി റംലയാണ്(ഏഴ്) ഉപാധ്യക്ഷ. സാജിദ് മങ്ങാട്ടിലിന് പുറമെ , ചുണ്ട വാർഡിലെ സുലൈമാൻ പാറമ്മൽ( രണ്ട്), ഈസ്റ്റ് വില്ലൂരിലെ ഷഹാന ഷഫീര്‍(13), ഇന്ത്യനൂര്‍ വെസ്റ്റിലെ റിസ്‌വാന ആഷിഖ്(18), ഗാന്ധിനഗറിലെ അബ്ദുള്ളക്കുട്ടി (32), എന്നിവരാണ് സ്ഥിരസമിതി അംഗങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിൽ ഷഹാന നിലവിലെ ഭരണ സമിതിയംഗമാണ്. അബ്ദു കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച ലീഗ് നേതാവാണ്. സി.പി.എം എൽ.സി അംഗമായ ടി.പി സുബൈറിനെ കല്ലടയിൽ നിന്നും അട്ടിമറി വിജയം നേടിയ സി.കെ മുഹമ്മദ് ഇർഷാദ്, സി.പി.എമ്മിന്‍റെ കോട്ടയായിരുന്ന പൂഴിക്കുന്നിൽ വലിയ ഭൂരിപക്ഷത്തിന് വിജയിച്ച സുഫൈറ ബാബു എന്നിവരെ പരിഗണിക്കാത്തതെന്താണെന്നാണ് ചോദ്യം. ഒരു വിഭാഗത്തിന്‍റെ മാത്രം പ്രതിനിധികളെ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചതെന്നുമാണ് ഇവരുടെ പരാതി. സാജിദിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം ജില്ല കമ്മറ്റിക്ക് മുമ്പാകെ എത്തിയിട്ടുണ്ട്.

കോട്ടക്കലിൽ അധ്യക്ഷന്മാരെ  പ്രഖ്യാപിച്ച് സമദാനി

കോട്ടക്കൽ: അധ്യക്ഷ സ്ഥാനത്തേക്ക് സമവായം കണ്ടെത്താനുള്ള നീക്കം നടക്കുന്നതിനിടെ കോട്ടക്കൽ നഗരസഭ അധ്യക്ഷനേയും സ്ഥിരം സമിതി അധ്യക്ഷന്മാരേയും പ്രഖ്യാപിച്ച് മുസ്ലിം ലീഗ് മുതിർന്ന നേതാവ് എം.പി അബ്ദുസമദാനി എം.പി. ചെയർമാനായി കെ.കെ. നാസർ, ഉപാധ്യക്ഷ പാറൊളി റംല, സാജിദ് മങ്ങാട്ടിൽ( വികസനം), സുലൈമാൻ പാറമ്മൽ(വിദ്യാഭാസം), ഷഹാന ഷഫീര്‍(മരാമത്ത്), റിസ്‌വാന ആഷിഖ്( ക്ഷേമകാര്യം), അബ്ദുള്ളക്കുട്ടി മങ്ങാടൻ(ആരോഗ്യം) എന്നിവരുടെ പദവി പ്രഖ്യാപനമാണ് നടത്തിയത്. മുൻസിപ്പൽ ജന. സെക്രട്ടറി സി. ഷംസുദ്ദീൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. അതേസമയം, ജില്ല കമ്മറ്റിക്ക് മുമ്പാകെ നൽകിയ പരാതിക്ക് പരിഹാരം കാണുന്നതിന് മുമ്പെ തിരക്ക് പിടിച്ച് പ്രഖ്യാപനം നടത്തിച്ചതാണെന്ന ആരോപണവും മറുവിഭാഗം ഉയർത്തിക്കഴിഞ്ഞു.

Tags:    
News Summary - Complaint filed after Kottakkali Municipality chairman was decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.