കോടത്തൂർ പട്ടാളെശ്വരം ശിവക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണകലശം സമാപിച്ചു

എരമംഗലം: പെരുമ്പടപ്പ് കോടത്തൂർ പട്ടാളെശ്വരം ശിവക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണകലശം സമാപിച്ചു. താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി നേതൃത്വം നൽകി.

വിളംബരസദസ്സ് റിട്ട. ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ കെ. വത്സലകുമാർ അധ്യക്ഷനായി. അജിത്കുമാറും അനില അജിത്കുമാറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. സുബൈർ, പി.ടി. അജയ്മോഹൻ, സിദ്ദീഖ് പന്താവൂർ, അജി തോമസ്, മോഹനൻ ഗുരുസ്വാമി, മുരളീധരൻ ഗുരുസ്വാമി, ശോഭ ബാലൻ, പി. ഗംഗാധരൻ, ജിതേഷ് കോട്ടപ്പാട്ട്, സി.എസ്. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷ്ണപ്രിയ, ഹരിപ്രിയ, കൃഷ്ണാനന്ദ് എന്നിവരുടെ സംഗീതകച്ചേരിയും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാപരിപാടികളുമുണ്ടായി.

Tags:    
News Summary - The renovation project at the Pattaleswaram Shiva temple in Kodathur has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.