Posted On
date_range Updated On
date_range ക്വാറൻറീൻ ക്യാമ്പ്: പരാതിയുമായി അയൽവീട്ടുകാർ
വേങ്ങര: പറപ്പൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറൻറീൻ ക്യാമ്പിലെ അന്തേവാസികളിൽ ചിലർ മദ്യം ഉപയോഗിക്കുന്നതായും കാലിക്കുപ്പികൾ തൊട്ടടുത്ത വീട്ടുപറമ്പിലേക്ക് വലിച്ചെറിയുന്നതായും പരാതി. അയൽവീട്ടുകാരാണ് പരാതിയുമായി രംഗത്തുവന്നത്. ചൊവ്വാഴ്ച ആരോഗ്യ ഉദ്യോഗസ്ഥരും വേങ്ങര പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടുണ്ട്.
കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പരാതികൾ ഇല്ലാതെ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന പറപ്പൂർ ക്യാമ്പിലെ ചിലരുടെ ഇത്തരം നടപടികൾ അപലപനീയമാണെന്ന് പറപ്പൂർ വില്ലേജ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.