കൊണ്ടോട്ടി: ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരായി വൈറലാവുകയാണ് മേലങ്ങാടി ജി.എം.എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനികളായ റിസ ഓടക്കലും ഫെബ നെമിയയും. വളരെ തന്മയത്വത്തോടെ സ്വതസിദ്ധമായ ശൈലിയില്‍ വാര്‍ത്താവതരണവും റിപ്പോര്‍ട്ടിങ്ങും നടത്തി കൈയടി നേടിയ ഇരുവരും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണിപ്പോള്‍.
വാര്‍ത്താചാനലുകളിലെ അവതാരകരോടും റിപ്പോര്‍ട്ടര്‍മാരോടും കിടപിടക്കുന്ന തരത്തിലുള്ള ഇരുവരുടെയും അവതരണം ശ്രദ്ധേയമാണ്. സ്കൂള്‍ സര്‍ഗവേളയുടെ പ്രൊമോ വീഡിയോയായ ന്യൂസ് അറ്റ് ജി.എം.എല്‍.പി.എസ് മേലങ്ങാടിയുടെ ടെലിവിഷന്‍ റിപ്പോര്ട്ടര്മാരായാണ് ഇരുവരും നാട്ടുകാരുടെ താരങ്ങളായത്.
റിസ ഓടക്കല്‍ വാര്ത്തവായനക്കാരിയായും ഫെബ നെമിയ ലൈവ് റിപ്പോര്‍ട്ടറായും തിളങ്ങി. യൂട്യൂബര്മാരായും കലാ കായിക മേഖലകളിലും സജീവ സാന്നിധ്യവുമാണ് ഈ കുട്ടി റിപ്പോര്‍ട്ടര്‍മാര്‍. ഓണ്‍ലൈന്‍ പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കാനും മാനസികോല്ലാസത്തിനും കുട്ടികളുടെയും രക്ഷിതാക്കളുടെയും സര്‍ഗശേഷികള്‍ പോഷിപ്പിക്കുന്നതിനും വേണ്ടി അധ്യാപകരും പി.ടി.എയും കുട്ടികളും ചേര്‍ന്നൊരുക്കിയ ഓണ്‍ലൈന്‍ സര്‍ഗവേള 'സര്‍ഗ്ഗം 2020' ഗായിക മെഹറിന് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന് അബ്ദുറഹ്മാന്, പി.ടി.എ പ്രസിഡൻറ് നൗഷാദ് ചുള്ളിയന്‍, എസ്.എം.സി ചെയര്മാന് പി.പി. മുഹമ്മദ് വാപ്പു, എം.ടി.എ പ്രസിഡൻറ് സമീറ നാസര്‍, കണ്‍വീനര്‍ കെ. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.