യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ

കരുവാരകുണ്ട്: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച ശേഷം ഒളിവിൽ പോയ യുവാവ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഉദിരംപൊയിൽ കിടങ്ങയത്ത് ഷബീറിനെയാണ് (32) പാണ്ടിക്കാട് സി.ഐ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം.

കരുവാരകുണ്ട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. അടുത്ത കാലത്ത് നാട്ടിലെത്തി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. വീണ്ടും വിദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡാനിയൽ, ഉജേഷ്, ദൻയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - acid attack against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.