അപൂർവ ഇനത്തിലുള്ള ചെവിയൻ നത്തിനെ കണ്ടെത്തി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട ചെ​വി​യ​ൻ ന​ത്തി​നെ ക​ണ്ടെ​ത്തി. ‘ഇ​ന്ത്യ​ന്‍ സ്‌​കോ​പ്‌​സ് ഔ​ൾ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ത്തി​നെ അ​മ​ര​മ്പ​ല​ത്തെ ഒ​രു സ്വ​കാ​ര‍്യ​ഭൂ​മി​യി​ലെ മ​ര​ത്തി​ൽ നി​ന്നാ​ണ് വ​ന‍്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ർ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി അ​ജ​യ് നാ​രാ​യ​ണ​ൻ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ചെ​വി പോ​ലെ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന ചെ​വി​ത്തൂ​വ​ലു​ക​ളാ​ണ് ഇ​വ​യു​ടെ പ്ര​ത‍്യേ​ക​ത. ചാ​ര​നി​റ​ത്തി​ലോ ബ്രൗ​ൺ ക​ല​ർ​ന്ന ത​വി​ട്ട് നി​റ​ത്തി​ലോ ത​ല​യും മു​ക​ൾ​ഭാ​ഗ​വും, വെ​ള്ള​യി​ൽ ചാ​ര​നി​റ​ത്തി​ലു​ള്ള വ​ര​യും കു​റി​യു​മാ​ണ് ഇ​വ​ക്കു​ള്ള​ത്. ക​ണ്ണു​ക​ൾ ത​വി​ട്ട് നി​റ​മാ​ണ്. 23-25 സെ.​മീ​റ്റ​ർ നീ​ള​മു​ണ്ടാ​വും. പ്രാ​ണി​ക​ളും വ​ണ്ടു​ക​ളു​മാ​ണ് പ്ര​ധാ​ന ഭ​ക്ഷ​ണം. അ​റേ​ബ്യ തൊ​ട്ട് ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​മ​ട​ക്കം ഇ​ന്തോ​നേ​ഷ്യ വ​രെ കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ​യി​നം കാ​ട്ടു​പ​ക്ഷി​യാ​ണി​ത്. രാ​ത്രി സ​ഞ്ചാ​രി​യാ​ണ്. പ​ക​ൽ സ​മ​യ​ത്ത് കാ​ണാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. ‘വാ​ട്ട്” എ​ന്ന് ആ​വ​ർ​ത്തി​ച്ച് ചോ​ദി​ക്കും പോ​ലെ​യു​ള്ള ശ​ബ്ദ​മാ​ണ് ഈ ​ചെ​വി​യ​ൻ മൂ​ങ്ങ​ക്ക്.

Tags:    
News Summary - Rare species of eared owl discovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.