ഇൻകൽ സിറ്റിയിൽ തീപിടിത്തം

മ​ല​പ്പു​റം: ഇ​ൻ​ക​ൽ സി​റ്റി​യി​ലെ പ്ലൈ​വു​ഡ് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം പ​രി​ഭ്രാ​ന്തി പ​ര​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് എ.​എം.​എ ലാ​മി​നേ​റ്റെ​ർ​സ് പ്ലൈ​വു​ഡ് നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. യ​ന്ത്ര​സാ​മ​ഗ്രി​ക​ളി​ൽ നി​ന്നു​ള്ള തീ ​ഡ​സ്റ്റ് ക​ല​ക്ട​റി​ലെ​ത്തി ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത​വി​ധം വ്യാ​പി​ച്ചു.

മ​ല​പ്പു​റം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം. ​അ​ബ്ദു​ൽ ഗ​ഫൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി ര​ക്ഷാ​സേ​ന മൂ​ന്ന് മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് തീ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ആ​ർ. അ​രു​ൺ, സേ​നാം​ഗ​ങ്ങ​ളാ​യ മ​നോ​ജ് മു​ണ്ടേ​ക്കാ​ട്, പി. ​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, എ. ​വി​പി​ൻ, സി. ​വേ​ണു​ഗോ​പാ​ൽ, സി. ​രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.

Tags:    
News Summary - Fire Breaks Out At Plywood Factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.