കാ​ള​പൂ​ട്ട് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ചീ​ര​ങ്ങ​ൻ മാ​ത്യു​കു​ട്ടി ച​ങ്ങ​രം​കു​ളം ടീം ​ട്രോ​ഫി​യു​മാ​യി

നാടിന്റെ ഉത്സവമായി കാളപൂട്ട് മത്സരം

കാളികാവ്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്പലക്കടവ് ഇൻഡിപെൻഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പറാട്ടി ബാപ്പു ഹാജി മെമ്മോറിയൽ കാളപൂട്ട് മത്സരം സംഘടിപ്പിച്ചു.

2026-27 സീസണിലെ അഞ്ചാമത് കാളപൂട്ട് മത്സരമാണ് അമ്പലക്കടവ് കാളപൂട്ട് കണ്ടത്തിൽ നടന്നത്. ആവേശകരമായ മത്സരത്തിൽ ചങ്ങരംകുളം സ്വദേശി ചീരങ്ങൻ മാത്യു കുട്ടിയുടെ കാളകൾ ഒന്നാം സ്ഥാനം നേടി. കാളപൂട്ട് സൗഹൃദ കൂട്ടായ്മ വാട്സ് ആപ്പ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഇൻഡിപെൻഡൻസ് ക്ലബ് മത്സരം സംഘടിപ്പിച്ചത്.

മെയ്ക്കരുത്തും അഴകുമുള്ള 54 ജോടി കാളകളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നാട് മുഴുവൻ ഒഴുകിയെത്തിയ മത്സരത്തിൽ എൻ.സി ഗ്രൂപ് വളാഞ്ചേരി രണ്ടാം സ്ഥാനവും മാനുക്കാസ് ഗ്രൂപ്പ് എടപ്പാൾ മൂന്നാം സ്ഥാനവും, കുരുനിയൻ മോൻ ഒതുക്കുങ്ങൽ, നബീൽ അരിമ്പ്ര എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളും നേടി.

വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇൻഡിപെൻഡൻസ് ക്ലബിന് 25,550 രൂപ സംഭാവനയായി ലഭിച്ചു.

Tags:    
News Summary - Bullfighting Competition Declared National Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.