പു​തു​പ്പ​റ​മ്പ്, വേ​ങ്ങ​ര ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി അ​ട​ച്ച നി​ല​യി​ൽ

യാത്ര സുഗമമാക്കാനുള്ള പരിഷ്കാരം പാളുമോ...?

കോട്ടക്കൽ: ട്രാഫിക് റെഗുലേറ്ററി ഉപദേശക സമിതി തീരുമാനത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ കോട്ടക്കലിൽ പരാതി പ്രളയം. ചങ്കുവെട്ടി ജങ്ഷൻ മുതൽ എടരിക്കോട് ജങ്ഷൻ വരെ നേരത്തെ തുറന്നുകൊടുത്ത വഴികൾ പൂർണമായി പൊലീസ് അടച്ചു. ഇതിൽ പുതുപ്പറമ്പ് വേങ്ങര ഭാഗത്തേക്കുള്ള പ്രധാന വഴിയും ഉൾപ്പെടും. ആയുർവേദ കോളജ്, ഹാരിസൺസ് മെഡിക്കൽ സെന്റർ, എടരിക്കോട് വൈ.എസ്.സി റോഡ്, ആലിക്കുട്ടീസ് ആയുർവേദ ആശുപത്രി തുടങ്ങിയ ഭാഗങ്ങളിലടക്കം അഞ്ച് വഴികളാണ് ഒറ്റ രാത്രി കൊണ്ട് അടച്ചത്. ഇതിൽ പുതുപ്പറമ്പ് ഭാഗം സ്വകാര്യ ബസുകൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ തുറന്ന് കൊടുക്കുക. മറ്റു വാഹനങ്ങൾ എടരിക്കോട് ജങ്ഷനിലെ റൗണ്ട് എബൗട്ട് ചുറ്റി തിരിഞ്ഞ് ഈ പാതയിലേക്ക് പ്രവേശിക്കണം. തിരിച്ച് തിരൂർ, ചെമ്മാട് ഭാഗത്തേക്ക് പോകണമെങ്കിൽ ചങ്കുവെട്ടിയിലെത്തി മറ്റു ഭാഗത്ത് കൂടി തിരിച്ചു വരണം.

നിയമങ്ങൾ നടപ്പാക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തീരുമാനങ്ങളുടെ ഭാഗമായുള്ള നടപടികൾക്കാണ് തുടക്കമായതെന്നും ചിലയിടങ്ങളിൽ താൽക്കാലികമാണെന്നും പൊലീസ് അറിയിച്ചു. നിലവിൽ തിരക്കേറിയ ഭാഗങ്ങളാണ് എടരിക്കോടും ചങ്കുവെട്ടിയും. ഇവിടേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കും. ഇതിൽ കൂടുതൽ പ്രയാസപ്പെടുന്നത് മൈത്രി റോഡ് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ്. ചങ്കുവെട്ടിയിൽ നിന്ന് ഈ ഭാഗത്തേക്ക് കടക്കാൻ നൂറു മീറ്റർ മാത്രമാണ് ദൂരം ഉണ്ടായിരുന്നത്.

പുതിയ പരിഷ്കാരത്തിലൂടെ ഇനി സ്വന്തം വീട്ടിലേക്ക് എത്തണമെങ്കിൽ ഒന്നര കിലോമീറ്ററോളം ചുറ്റിത്തിരിയണം. യാത്ര സുഗമമാക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം പേർ ഒപ്പിട്ട പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് പരിഷ്കാരം നടപ്പാക്കിയതെന്നാണ് ഉയരുന്ന ആരോപണം. ഡി.വൈ.എഫ്.ഐ, സി.പി.എം അടക്കമുള്ള സംഘടനകളും രാഷ്ടീയ പാർട്ടികളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ബോർഡുകൾ നീക്കം ചെയ്ത് സി.പി.എം

കോട്ടക്കൽ: ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി കോളജ് പടിക്കുസമീപം പുതുപ്പറമ്പിലേക്കുള്ള ഭാഗത്തും ചങ്കുവെട്ടി ജങഷന് സമീപമുള്ള ഭാഗത്തും വഴി അടച്ച പൊലീസ് സ്ഥാപിച്ച ബോർഡുകൾ എടരിക്കോട്, കോട്ടക്കൽ സി.പി.എം പ്രവർത്തകർ നീക്കം ചെയ്തു. യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രയാസങ്ങൾ കണക്കിലെടുത്താണ് ഇവ നീക്കം ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം.

കോ​ള​ജ് പടി​യി​ൽ സാ​ധാ​ര​ണ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കോ​ട്ട​ക്ക​ൽ: എ​ട​രി​ക്കോ​ട്-​ച​ങ്കു​വെ​ട്ടി റോ​ഡി​ലെ കോ​ള​ജ്പ​ടി​യി​ൽ സാ​ധാ​ര​ണ വാ​ഹ​ന ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. നി​ല​വി​ൽ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ​ക്കും ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള അ​ടി​യ​ന്ത​ര സ​ർ​വി​സ് വാ​ഹ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ആ​ർ.​ടി.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ലൈ​ൻ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തോ​ടെ ബ​സു​ക​ൾ​ക്കും പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തും. രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ (12 മ​ണി​ക്കൂ​ർ) മാ​ത്ര​മാ​യി​രി​ക്കും ഈ ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. രാ​ത്രി എ​ട്ടി​നു​ശേ​ഷം റോ​ഡ് സാ​ധാ​ര​ണ രീ​തി​യി​ൽ തു​റ​ന്നു കൊ​ടു​ക്കും. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യു​ടെ​യും എ​ട​രി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മേ​ഖ​ല​യി​ലെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ 15 ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​രെ പൊ​ലീ​സ് നി​യോ​ഗി​ക്കും.

Tags:    
News Summary - Reforms Planned to Ease Travel?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.