കൃ​ഷി​യി​ട​ത്തി​ല്‍ പ​ട​വ​ലം വി​ള​വെ​ടു​ക്കു​ന്ന ക​ര്‍ഷ​ക​ന്‍ കാ​രി അ​ഷ്‌​റ​ഫ്‌

നാ​ട​ന്‍ വി​ത്തു​ക​ളി​ല്‍ ജൈ​വ വ​സ​ന്തം തീ​ർ​ത്ത് അ​ഷ്‌​റ​ഫി​ന്റെ കൃ​ഷി

കൊ​ണ്ടോ​ട്ടി: നാ​ട​ന്‍ വി​ത്തു​ക​ളു​ടെ പ്രൗ​ഢി​യും ന​ന്മ​യും വേ​ര​റ്റു​പോ​കാ​തെ കാ​ക്കു​ന്ന നെ​ടി​യി​രു​പ്പി​ലെ ക​ര്‍ഷ​ക​ന്‍ കാ​രി അ​ഷ്‌​റ​ഫി​ന്റെ പ​ന്ത​ല്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ കൊ​ണ്ടോ​ട്ടി മേ​ഖ​ല​യു​ടെ ജൈ​വ വ​സ​ന്ത​മാ​കു​ന്നു. ജൈ​വ സ​മ്പു​ഷ്ട​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ നാ​ട്ടി​ല്‍ ത​ന്നെ സ​മൃ​ദ്ധ​മാ​ക്കാ​നാ​കു​മെ​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് പാ​ട്ട​ത്തി​നെ​ടു​ത്ത പ​റ​മ്പു​ക​ളി​ലും വ​യ​ലു​ക​ളി​ലും അ​ഷ്‌​റ​ഫൊ​രു​ക്കു​ന്ന തോ​ട്ട​ങ്ങ​ള്‍. നാ​ട​ന്‍ വി​ത്തു​ക​ള്‍ മാ​ത്ര​മു​പ​യോ​ഗി​ച്ച് പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ല്‍ തോ​ട്ട​ങ്ങ​ളി​ല്‍ പ​ന്ത​ലു​ക​ള്‍ നാ​ട്ടി ജൈ​വ രീ​തി​യി​ല്‍ തു​ട​രു​ന്ന കൃ​ഷി ക​ര്‍ഷ​ക​ന് ഉ​പ​ജീ​വ​ന മാ​ര്‍ഗ​മെ​ന്ന​തി​ലു​പ​രി ജീ​വി​തം ത​ന്നെ​യാ​ണ്.

നെ​ടി​യി​രു​പ്പി​ലെ പ്ര​മു​ഖ ക​ര്‍ഷ​ക​നാ​യി​രു​ന്ന കാ​രി ചോ​ല​ക്കു​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി കൈ​മാ​റി ന​ല്‍കി​യ നാ​ട​ന്‍ വി​ത്തു​ക​ള്‍ മാ​ത്ര​മു​പ​യോ​ഗി​ച്ചാ​ണ് യു​വ ക​ര്‍ഷ​ക​ന്റെ കൃ​ഷി. കൈ​പ്പ, ചി​ര​ങ്ങ, പ​ട​വ​ലം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. കൊ​ട്ടു​ക്ക​ര​യി​ലും മു​ണ്ട​പ്പ​ല​ത്തു​മു​ള്ള മൂ​ന്നേ​ക്ക​ര്‍ തോ​ട്ട​ത്തി​ല്‍നി​ന്ന് മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ഷ്റ​ഫ് പ​റ​യു​ന്നു. ഇ​ട​വി​ള​യാ​യി ചേ​ന, കാ​ച്ചി​ല്‍, വെ​ണ്ട, വാ​ഴ കൃ​ഷി​യു​മു​ണ്ട്. ചെ​റി​യൊ​രു ആ​ട് ഫാ​മു​മു​ണ്ട്.

ജൈ​വ വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളു​മാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 10 വ​യ​സ്സ് മു​ത​ല്‍ത​ന്നെ വ​യ​ലി​ലി​റ​ങ്ങി പി​താ​വി​നെ സ​ഹാ​യി​ച്ചി​രു​ന്ന അ​ഷ്‌​റ​ഫ് മു​തി​ര്‍ന്ന​പ്പോ​ളും കൃ​ഷി​യോ​ടു​ള്ള അ​ഭി​നി​വേ​ശം കൈ​വി​ട്ടി​ല്ല. ഇ​ട​ക്ക് വീ​ട് നി​ർ​മാ​ണ​വും മ​റ്റും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തീ​ർ​ത്ത​പ്പോ​ള്‍ കു​റ​ച്ചു​കാ​ലം ഗ​ള്‍ഫി​ല്‍ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചു.

എ​ന്നാ​ല്‍, മ​ണ്ണി​നോ​ടു​ള്ള ഇ​ഷ്ടം പെ​രു​ത്ത​പ്പോ​ള്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് തി​രി​ച്ചെ​ത്തി വീ​ണ്ടും മു​ഴു​വ​ന്‍ സ​മ​യ ക​ര്‍ഷ​ക​നാ​യി. അ​ഷ്‌​റ​ഫ് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി പ​ന്നി​ശ​ല്യ​മാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ല്‍ പാ​ട്ട ഭൂ​മി​യാ​യ ര​ണ്ടേ​ക്ക​റി​ലെ കൃ​ഷി​ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.

ക​ര്‍ഷ​ക​ര്‍ക്ക് അ​ല്‍പം പി​ന്തു​ണ​യും കൃ​ഷി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​വു​മു​ണ്ടാ​ക്കി​യാ​ല്‍ നാ​ട്ടി​ല്‍ ല​ഭ്യ​മാ​യ കൃ​ഷി​യി​ട​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ഷ്‌​റ​ഫി​ന്റെ ജീ​വി​ത​പാ​ഠം. 

Tags:    
News Summary - Ashraf's cultivation ends with a bang in the national seed competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.