aanakkara hamza 53 കോട്ടക്കലിൽ വാഹനാപകടം; തൃത്താല സ്വദേശി മരിച്ചു കോട്ടക്കൽ/ആനക്കര: നിർത്തിയിട്ട ചരക്കുലോറിക്ക് പിറകിൽ പിക്അപ് വാനിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പിക്അപ് വാനിലുണ്ടായിരുന്ന തൃത്താല ഒതളൂർ സ്വദേശി പുത്തൻപുരയിൽ സിദ്ദീഖിൻെറ മകൻ ഹംസയാണ് മരിച്ചത് (53). പിക്അപ് വാൻ ഡ്രൈവർ ഒതളൂർ സ്വദേശി മുഹമ്മദിനാണ് നിസ്സാര പരിക്കേറ്റത്. കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിൽ തൃശൂർ റോഡിന് സമീപം ഞായറാഴ്ച പുലർച്ച അഞ്ചിനാണ് അപകടം. പച്ചക്കറിവിൽപനക്കാരായ ഇരുവരും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്നു. പിക്അപ് വാനിൻെറ ഇടതുവശം പൂർണമായി തകർന്നു. ഈ ഭാഗത്താണ് ഹംസ ഇരുന്നിരുന്നത്. നിർത്തിയിട്ട ചരക്കുലോറിക്ക് പിറകിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു. ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു. ആയിഷക്കുട്ടിയാണ് മരിച്ച ഹംസയുടെ മാതാവ്. ഭാര്യ: ഫാത്തിമ. മക്കൾ: നിഷാദ്, റസീന, റാഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.