മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വിവിധ സ്ക്വാഡുകള്‍ ഇതുവരെ 5,74,91,000 രൂപയും 923 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 41 കിലോഗ്രാം കഞ്ചാവും 227 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. മതിയായ രേഖകള്‍ ഹാജരാക്കിയ 11 കേസുകളില്‍ 19,33,000 രൂപ തിരികെ നല്കാന് ജില്ലതല അപ്പലറ്റ് കമ്മിറ്റി തീരുമാനിച്ചു.
സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ എന്‍. സന്തോഷ് കുമാറിെൻറ അധ്യക്ഷതയില്‍ ജില്ല ട്രഷറി ഓഫിസര്‍ എം. ഷാജി, ഡി.ആര്.ഡി.എ പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന് എന്നിവര്‍ അംഗങ്ങളായ ജില്ലതല അപ്പലറ്റ് കമ്മിറ്റിയിലാണ് മതിയായ രേഖകള്‍ ഹാജരാക്കിയ കേസുകളില്‍ തുക നല്കാന് തീരുമാനിച്ചത്. ഇനിയും തുക പിടിച്ചെടുത്ത കേസുകളില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇലക്ഷന് എക്സ്പെൻഡിച്ചര്‍ നോഡല്‍ ഓഫിസറായ സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ ചേംബറില്‍ ചേരുന്ന അപ്പലറ്റ് കമ്മിറ്റി മുമ്പാകെ രേഖകള്‍ സഹിതം അപ്പീല്‍ സമര്‍പ്പിക്കാമെന്ന് അസി. നോഡല്‍ ഓഫിസര്‍മാരായ വി. നിഷ സണ്ണി, എം.സി ജസ്ന എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.