പാലക്കാട്: ജില്ലയിൽ ശനിയാഴ്ച 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ, ഇതരസംസ്ഥാനങ്ങളിൽനിന്നുവന്ന അഞ്ചുപേർ, വിവിധ രാജ്യങ്ങളിൽനിന്നുവന്ന 11 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ അഞ്ചുപേർ എന്നിവർ ഉൾപ്പെടും. 46 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 603 ആയി. പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ചുപേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിലുണ്ട്. 42 ജലസേചന പദ്ധതികള്‍ക്ക് ഭരണാനുമതി പാലക്കാട്: ജില്ലയില്‍ നടപ്പ് സാമ്പത്തികവര്‍ഷം 42 പദ്ധതികള്‍ നടപ്പാക്കുന്നതിന് ജലസേചന വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 14.5 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ചെലവഴിക്കുക. പ്ലാന്‍ ഫണ്ടില്‍നിന്ന് 23 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. 9.85 ലക്ഷം രൂപയാണ് ഇതിനായി നീക്കിെവച്ചത്. നോണ്‍ പ്ലാന്‍ഫണ്ടിലെ 4.60 ലക്ഷം രൂപ ചെലവഴിച്ച് 19 പദ്ധതികളും നടപ്പാക്കും. വടകരപ്പതി ഗ്രാമപഞ്ചായത്തിലെ മേനോന്‍പാറയില്‍ നടപ്പാക്കുന്ന പുതിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കും തുക അനുവദിച്ചു. നടുത്തൂണിയില്‍ കല്യാണ കൃഷ്ണയ്യര്‍ അണക്കും കനാൽ പുനരുദ്ധാരണത്തിനും തുക അനുവദിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പെരുംകുളം പുനരുദ്ധാരണത്തിന് 1.19കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. ഷോളയാര്‍ മേഖലയില്‍ പുതിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കും. ഇതിന് ഒരുകോടി രൂപ ചെലവഴിക്കാന്‍ അനുവാദം നല്‍കി. അഗളി ഗ്രാമപഞ്ചായത്തിലും പുതിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് ഒരു കോടി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.