22 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ കണ്ണൂർ: പുതുതായി കോവിഡ് സ്ഥിരീകരിച്ച ജില്ലയിലെ 22 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 18ാം ഡിവിഷനും പായം 12, പാനൂര്‍ ഒന്ന്, 22, 32, 40, ആന്തൂര്‍ 10, മുണ്ടേരി 17, പെരളശ്ശേരി ഏഴ്, തലശ്ശേരി 36, ശ്രീകണ്ഠപുരം 30, കതിരൂര്‍ ആറ് എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയ്ന്‍മൻെറ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കോവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്ന്‍മൻെറ് സോണുകളാക്കുക. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷനിലെ 10ാം വാര്‍ഡും മുഴപ്പിലങ്ങാട് 12, മലപ്പട്ടം എട്ട്, പയ്യാവൂര്‍ മൂന്ന്, കുറുമാത്തൂര്‍ ഏഴ്, ചെമ്പിലോട് 11, കറ്റ്യാട്ടൂര്‍ ആറ്, രാമന്തളി 11, ഏഴോം ആറ്, കൂടാളി 16 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും. നേരത്തേ കണ്ടെയ്ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പറേഷന്‍ 14,19,41,50 ഡിവിഷനുകളും ആലക്കോട് 19, 13, അഞ്ചരക്കണ്ടി ഏഴ്, ആന്തൂര്‍ ഒന്ന്, മൂന്ന്, ആറ്, 10, 11, 24, ആറളം 10, ചപ്പാരപ്പടവ് നാല്, അഞ്ച്, ചെമ്പിലോട് അഞ്ച്, ഏഴ്, ഒമ്പത്,11,14, ചിറക്കല്‍ നാല്, ആറ്, ചിറ്റാരിപ്പറമ്പ 13, ചൊക്ലി അഞ്ച്,17, എരമം കുറ്റൂര്‍ അഞ്ച്, എരുവേശ്ശി ഒമ്പത്, ഏഴോം നാല്, ഇരിട്ടി ഒമ്പത്,16, 21, കടമ്പൂര്‍ രണ്ട്, മൂന്ന്, 13, കതിരൂര്‍ ഒന്ന്, രണ്ട്, 16, കണ്ണപുരം നാല്, കീഴല്ലൂര്‍ 12, കോളയാട് ഒമ്പത്,10,13, കൂത്തുപറമ്പ 13, കോട്ടയം മലബാര്‍ നാല്, 14, കുന്നോത്തുപറമ്പ് മൂന്ന്, അഞ്ച്, ഏഴ്, 10, മലപ്പട്ടം ഒന്ന്, ഏഴ്, മാലൂര്‍ ഒന്ന്, രണ്ട്, ഏഴ്, 13,14, മാങ്ങാട്ടിടം 11, മട്ടന്നൂര്‍ 13, 15, 16, 17, 28, മാട്ടൂല്‍ 12, മയ്യില്‍ രണ്ട്, മൊകേരി രണ്ട്, മുണ്ടേരി 11, 20, മുഴക്കുന്ന് ഒന്ന്, രണ്ട്, മുഴപ്പിലങ്ങാട് ആറ്, പായം 12, പന്ന്യന്നൂര്‍ രണ്ട്, പാനൂര്‍ ഒന്ന്, അഞ്ച്, 21, 28, 30, 35, 39, 40, പാപ്പിനിശ്ശേരി അഞ്ച്, പരിയാരം ഏഴ്, പട്ടുവം ആറ്, എട്ട്, ഒമ്പത്, പയ്യന്നൂര്‍ 28, പെരളശ്ശേരി ഏഴ്, പേരാവൂര്‍ 16, പിണറായി ഏഴ്, എട്ട്, രാമന്തളി രണ്ട്, ഒമ്പത്, ശ്രീകണ്ഠപുരം രണ്ട്, 22, തലശ്ശേരി 10, 11, 14, 17, 27, തൃപ്പങ്ങോട്ടൂര്‍ ഒന്ന്, 12, 13,15,16,17, ഉളിക്കല്‍ ഒന്ന്, വേങ്ങാട് ഒമ്പത്, 10, 12, 16 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.