പെരിന്തല്‍മണ്ണ താലൂക്കില്‍ 81 കുടുംബങ്ങളെ കൂടി മാറ്റിപ്പാര്‍പ്പിച്ചു

പെരിന്തല്‍മണ്ണ: താലൂക്കില്‍ വിവിധ വില്ലേജുകളിലായി 81 കുടുംബങ്ങളിലെ 392 പേരെ കൂടിമാറ്റി പാര്‍പ്പിച്ചു. പുലാമന്തോള്‍ വില്ലേജില്‍ 32 കുടുംബങ്ങ​​െളയും കോഡൂരിലെ നാല്​ കുടുംബങ്ങളിലെ 16 പേരെയുമാണ് മാറ്റിയത്. 30 കുടുംബങ്ങളിലെ 170 പേരെ കാര്യാവട്ടം വില്ലേജും നാല്​ കുടുംബങ്ങളിലെ 12 പേരെ അരക്കുപറമ്പ് വില്ലേജും സുരക്ഷിതയിടത്തേക്ക് മാറ്റി. കൂട്ടിലങ്ങാടി വില്ലേജില്‍ എട്ട് കുടുംബങ്ങളിലെ 44 പേരെയും വടക്കാങ്ങര വില്ലേജില്‍ മൂന്ന് കുടുംബങ്ങളിലെ 12 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.